റാഞ്ചി: അൽ ഖാഇദ ബന്ധം ആരോപിച്ച് കഴിഞ്ഞ വർഷം ഭീകരവിരുദ്ധ സേന യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത മൗലാന മുഹമ്മദ് കലീമുദ്ദീൻ മുജാഹിരിക്ക് ഝാർഖണ്ഡ് ഹൈകോടതി ജാമ്യം അനുവദിച്ചു. അൽ ഖാഇദ ബന്ധം ആരോപിക്കാവുന്ന ഒരു തെളിവും മുജാഹിരിക്കെതിരെ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കഴിഞ്ഞ മൂന്നിന് ജാമ്യം അനുവദിച്ചത്. 2019 സെപ്റ്റംബറിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്.
''അൽ ഖാഇദയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒരു തെളിവും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്ന ഏതെങ്കിലും സംഘടന പണം നൽകിയതിനും തെളിവില്ല'' -കോടതി വ്യക്തമാക്കി.
കലീമുദ്ദീന് അൽ ഖാഈദ ബന്ധമുണ്ടെന്നും ഭീകരവാദ പരിശീലനത്തിനായി കലിമുദ്ദീന്‍ ആളുകളെ പാകിസ്ഥാനിലേക്ക് അയച്ചിരുന്നുവെന്നുമാണ് കഴിഞ്ഞ വർഷം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തുകൊണ്ട് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എം.എല്‍ മീന പറഞ്ഞത്. രണ്ട് ഗൂഢാലോചകരുമായി കൂടിക്കാഴ്ച നടത്തിയെന്നും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി പണം കൈപ്പറ്റിയെന്നും അന്വേഷണ സംഘം പറഞ്ഞിരുന്നു. എന്നാൽ, ഇവയ്ക്കൊന്നും തെളിവ് നൽകാൻ സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.