ന്യൂഡൽഹി: എ.െഎ.എ.ഡി.എം.കെയുെട ആഭ്യന്തരതർക്കം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടുെവന്നത് തള്ളി ഒ. പന്നീർസെൽവം വിഭാഗം. മറ്റൊരു പാർട്ടിയുെട ആഭ്യന്തരകാര്യത്തിൽ പ്രധാനമന്ത്രി ഇടപെട്ടുവെന്ന് പറയുന്നതുതന്നെ അപമാനകരമാണെന്ന് വി. െെമേത്രയൻ എം.പി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുൻ തമിഴ്നാട് മുഖ്യമന്ത്രി ഒ. പന്നീർസെൽവം പ്രധാനമന്ത്രിയെ വസതിയിൽ കണ്ടശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട്ടിലെ സമകാലിക രാഷ്ട്രീയ സാഹചര്യവും പാർട്ടി നേതാക്കളുടെയും െപാതുജനങ്ങളുടെയും അഭിപ്രായവും പ്രധാനമന്ത്രിയെ അറിയിച്ചതായി ഒ. പന്നീർസെൽവം പറഞ്ഞു. എന്നാൽ, എടപ്പാടി പളനിസ്വാമി നയിക്കുന്ന എ.െഎ.എ.ഡി.എം.കെ അമ്മ വിഭാഗം ടി.ടി.വി. ദിനകരനെ സ്ഥാനഭ്രഷ്ടനാക്കി ലയനത്തിന് ഒരു പടി കൂടി മുന്നേറിയ സ്ഥിതിക്ക് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ഒ.പി.എസ് വിസമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.