സമ്പൂർണ്ണ ലോക്ഡൗൺ ആവശ്യമില്ല; നിലവിലുള്ള നിയന്ത്രണങ്ങൾ മതിയാകുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി

ചെന്നൈ: തമിഴ്നാട്ടിൽ സമ്പൂർണ്ണ ലോക്ഡൗൺ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി എം.എ സുബ്രമണ്യൻ. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ തന്നെ മതിയാകുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ സമ്പദ്‍വ്യവസ്ഥയെ ബാധിക്കരുതെന നിർദേശം മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. ഇപ്പോൾ ഏർപ്പെടുത്തിയ ഭാഗിക ലോക്ഡൗൺ തുടരാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് തമിഴ്നാട് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാത്രി 10 മുതൽ അഞ്ച് വരെ കർഫ്യൂ, ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ഡൗൺ എന്നിവയാണ് പ്രധാനമായും ഏർ​പ്പെടുത്തിയ നിയന്ത്രണങ്ങൾ. വാരാന്ത്യങ്ങളിൽ​ ക്ഷേത്രങ്ങളിൽ പൊതുജനങ്ങൾക്കുള്ള പ്രവേശനവും വിലക്കിയിരുന്നു.

ജനുവരി 31 വരെ ഈ നിയന്ത്രണങ്ങൾ തുടരുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. പൊങ്കലനോട് അനുബന്ധിച്ച് 75ശതമാനം സീറ്റിങ് കപ്പാസിറ്റിയിൽ പ്രത്യേക ബസുകൾ ജില്ലകൾക്കിടയിൽ സർവീസ് നടത്തുമെന്നും സർക്കാർ വ്യക്തമാക്കി. തമിഴ്നാട്ടിൽ 13,990 പേർക്കാണ് ​തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 11 മരണവും റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - ‘No need for full lockdown, existing curbs enough’: Tamil Nadu health minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.