പുതിയ മൃഗശാലകൾ വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: പുതുതായി മൃഗശാല തുറക്കൽ, വനത്തിലെ ‘സഫാരി’ ആരംഭിക്കൽ എന്നിവക്ക് ​പ്രത്യേക അനുമതി വാങ്ങാതെ നിർദേശം അരുതെന്ന് സുപ്രീംകോടതി. രാജ്യത്തുടനീളം തിങ്കളാഴ്ച പുറപ്പെടുവിച്ച വനസംരക്ഷണ നിയമങ്ങളുടെ ഭാഗമായാണ് പരമോന്നത കോടതി നേരിട്ട് അനുമതി നൽകാതെ ഇവ വേണ്ടെന്ന ഉത്തരവ്.

ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും കീഴിലെ വനഭൂമി സംബന്ധിച്ച് അതത് ഭരണകൂടങ്ങൾ മാർച്ച് 31നകം വിശദാംശങ്ങൾ സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഈ വിശദാംശങ്ങൾ ഏപ്രിൽ 15നകം കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Tags:    
News Summary - No New Zoo Or Safari On Forest Land Without Our Approval: Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.