ന്യൂഡൽഹി: ഇന്ത്യയും നേപാളും തമ്മിലെ ബന്ധം സാധാരണമല്ലെന്നും ലോകത്തെ ഒരു ശക്തിക്കും തകർക്കാനാവില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടത്തിന് നേപാൾ അംഗീകാരം നൽകിയത് വിവാദമായ പശ്ചാത്തലത്തിലാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.
ഇന്ത്യൻ ഭൂപ്രദേശമായ ലിപുലേഖിൽ നിർമിച്ച റോഡുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകളുണ്ട്. എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ ചർച്ചകളിലൂടെ പരിഹരിക്കാവുന്നതാണ് -അദ്ദേഹം വ്യക്തമാക്കി.
സാമൂഹികമായും ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ആത്മീയമായും സംസ്കാരികപരവുമായുള്ള ബന്ധമാണ് നേപാളുമായി ഉള്ളതെന്നും അത് ആഴത്തിലുള്ള ബന്ധമാണെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.