പൗരത്വ നിയമം നടപ്പാക്കും; ആർക്കും തടയാനാകില്ല -അമിത് ഷാ

കൊ​ൽ​ക്ക​ത്ത: രാ​ജ്യ​ത്ത് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം (സി.​എ.​എ) ന​ട​പ്പാ​ക്കു​മെ​ന്നും ആ​ർ​ക്കും അ​ത് ത​ട​യാ​നാ​കി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​കൊ​ൽ​ക്ക​ത്ത​യി​ൽ ബി.​ജെ.​പി സ​മൂ​ഹ​മാ​ധ്യ​മ-​ഐ.​ടി സെ​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പൗ​ര​ത്വ വി​ഷ​യ​ത്തി​ൽ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്. നി​യ​മം ന​ട​പ്പാ​ക്കാ​ൻ ബി.​ജെ.​പി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ലോ​ക്സ​ഭ തെ​​ര​ഞ്ഞെ​ടു​പ്പി​ൽ ആ​കെ 42 സീ​റ്റി​ൽ 35ലും ​ബി.​ജെ.​പി​ക്ക് ജ​യി​ക്കാ​നാ​കും. അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബം​ഗാ​ളി​ൽ ബി.​ജെ.​പി സ​ർ​ക്കാ​റു​ണ്ടാ​ക്കു​ന്ന​തി​ന് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തി​റ​ങ്ങ​ണം. ഇ​തോ​ടെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ത്തി​നും പ​ശു​ക്ക​ട​ത്തി​നും അ​റു​തി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - No one can prevent implementation of CAA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.