ഹൈദരാബാദ്: തെലങ്കാനയിലെ വിജയം കെ. ചന്ദ്രശേഖര റാവുവിെൻറ കഠിനാധ്വാനത്തിന് കിട്ടിയ പ്രതിഫലമാണെന്ന് മകളു ം എം.പിയുമായ കെ. കവിത. ഞങ്ങൾ ജനങ്ങളുടെ പ്രതികരണം കാണുകയായിരുന്നു. നാലര വർഷമായുള്ള കഠിനാധ്വാനത്തിന് പ്രതിഫലം ക ിട്ടി. കെ.സി.ആറിനെ പോലെ തെലങ്കാനയെ അറിയുന്നവർ ഇല്ല. - കവിത പറഞ്ഞു.
ടി.ആർ.എസിനെ വെല്ലുവിളിക്കാനായി കോൺഗ്രസ് ആന്ധ്രയിലെ തെലുഗു ദേശം പാർട്ടി നേതാവും മുഖ്യമന്ത്രിയുമായ എൻ.ചന്ദ്രബാബു നായിഡുവിനെ രംഗത്തിറക്കിയിരുന്നു. എന്നാൽ ഇൗ സഖ്യം ഒരിക്കലും കെ.സി.ആറിന് ഭീഷണിയായില്ലെന്ന് മകൾ വ്യക്തമാക്കി.
ഇവിടെ കടലാസ് യുദ്ധം മാത്രമാണ് നടന്നത്. തങ്ങൾ എപ്പോഴും ജനങ്ങൾക്കൊപ്പമായിരുന്നു. നായിഡു ആന്ധ്രയിലെ അദ്ദേഹത്തിെൻറ പരാജയങ്ങൾ മറക്കാൻ ശ്രമിച്ചു. മഹാഘട്ബന്ധൻ ഹൈജാക്ക് ചെയ്ത് തെലങ്കാനയിൽ പ്രചാരണത്തിനിറങ്ങിയെന്നും കവിത പറഞ്ഞു.
തങ്ങൾ കൂടുതൽ വലുതാകും. ദേശീയ രാഷ്ട്രീയത്തിലേക്കും ടി.ആർ.എസ് കടക്കും. ദേശീയതലത്തിൽ മാറ്റം ആവശ്യമാണെന്നും നാളെ ടി.ആർ.എസിെൻറ ദേശീയ അജണ്ട പ്രഖ്യാപിക്കുമെന്നും കവിത കൂട്ടിച്ചേർത്തു.
തെലങ്കാനയിൽ വൻ ഭൂരിപക്ഷമാണ് ടി.ആർ.എസിന് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിനെ ബഹുദൂരം പിറകിലാക്കിയാണ് പാർട്ടി രണ്ടാം തവണയും അധികാരത്തിലേക്ക് അടുക്കുന്നത്.
നിയമസഭ നേരത്തെ പരിച്ചുവിട്ടാണ് കെ.സി.ആർ തെരഞ്ഞെടുപ്പിെന നേരിട്ടത്. യാഥാർഥത്തിൽ ലോക് സഭാ തെരഞ്ഞെടുപ്പിനൊപ്പം ആയിരുന്നു തെലിങ്കാനയിലും തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.