പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ച; ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിൽ അന്വേഷിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലൂടെ കാർ മാർഗം സഞ്ചരിക്കവെ പ്രതിഷേധത്തിൽ കുടുങ്ങിയത് സംബന്ധിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി പ്രത്യേക സമിതിയെ നിയമിച്ചു. മേല്‍പ്പാലത്തില്‍ 20 മിനിറ്റ് കുടുങ്ങിക്കിടന്ന സംഭവം ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സമിതിയാണ് അന്വേഷിക്കുക. സുപ്രീംകോടതിയാണ് ഇക്കാര്യം അറിയിച്ചത്.

ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണ സമിതിലുണ്ടാകും. അഞ്ചംഗ അന്വേഷണ സമിതിയാകും രൂപീകരിക്കുക.

'ചോദ്യങ്ങള്‍ ഏതെങ്കിലും ഒരു വശത്തുള്ള അന്വേഷണത്തില്‍ അവശേഷിക്കുന്നില്ല. ഞങ്ങള്‍ക്ക് ഒരു സ്വതന്ത്ര അന്വേഷണം ആവശ്യമാണ്' -സുപ്രീം കോടതി പറഞ്ഞു.

സുരക്ഷാവീഴ്ചയുടെ കാരണമെന്താണെന്നും ആരാണ് ഉത്തരവാദിയെന്നും ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകാതിരിക്കാന്‍ എന്തൊക്കെ സുരക്ഷാ മുന്‍കരുതലുകള്‍ വേണമെന്നും സമിതി അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്ന് സുപ്രീംകോടതി പറഞ്ഞു. മോദി മേൽപ്പാലത്തിൽ കുടുങ്ങിയത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പഞ്ചാബിലെ കർഷകരും കോൺഗ്രസ് പ്രവർത്തകരുമാണ് തടഞ്ഞത് എന്ന് ബി.ജെ.പി ആരോപിച്ചപ്പോൾ മോദിയുടെ വാഹനത്തിന് തൊട്ടടുത്തെത്തിയ ബി.ജെ.പിയുടെ കൊടികൾ ഏന്തിയവരുടെ ചിത്രം കോൺഗ്രസ് പുറത്തുവിട്ടു. 

Tags:    
News Summary - No "One-Sided Inquiry": Supreme Court Forms Panel On PM Security Breach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.