ന്യൂഡൽഹി: ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്കറിന് ബി.ജെ.പി സർക്കാർ നൽകിയതുപോലെ ബഹുമാനം മറ്റൊരു സർക്കാറും നൽകിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അംബേദ്കർ തെളിച്ച പാതയിലൂടെയാണ് ഞങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിെൻറ തത്വം ഒരുമയും സഹവർത്തിത്വവുമായിരുന്നു. പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുകയെന്നതാണ് സർക്കാറിെൻറ ലക്ഷ്യമെന്നും മോദി പറഞ്ഞു.
പട്ടിക വിഭാഗക്കാർക്ക് അനുകൂലമായ നിയമം ദുർബലപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകൾ നടത്തിയ ഭാരത് ബന്ദ് സംബന്ധിച്ച് പാർലമെൻറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അംബേദ്കറിെൻറ ജീവിതവുമായി ബന്ധമുള്ള പ്രധാനകേന്ദ്രങ്ങളെ അടയാളപ്പെടുത്തിയത് അടൽ ബിഹാരി വാജ്പേയി നയിച്ച എൻ.ഡി.എ സർക്കാറാണ്. ഇന്ത്യൻ ഭരണഘടനയുടെ ശിൽപിക്ക് വളരെ അഭിമാനത്തോടെയാണ് സർക്കാർ പ്രണാമം അർപ്പിക്കുന്നതെന്നും മോദി പറഞ്ഞു.
തിങ്കളാഴ്ച ദലിത് സംഘടനകൾ നടത്തിയ ഭാരത് ബന്ദിൽ മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഉത്തർപ്രദേശിലുമായി പതിനൊന്ന് പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.