അഹ്മദാബാദ്: ഗാന്ധിനഗറിൽ ഇൗ മാസം 18 മുതൽ 20 വരെ നടക്കുന്ന ഗുജറാത്ത് വ്യാപാര ഉച്ചകേ ാടിക്ക് പാകിസ്താൻ പ്രതിനിധികൾ ഉണ്ടാകില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഗുജറാത്ത് ചേംബർ ഒാഫ് കോമേഴ്സിെൻറ പൊതുഅറിയിപ്പ് കറാച്ചി ചേംബർ ഒാഫ് ക ോമേഴ്സിന് അയച്ചത് വിവാദമായതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. പാക് വ്യാപാര പ്രതിനിധികൾ എത്തുമെന്ന തരത്തിലുള്ള ചർച്ചകൾ വെറും അഭ്യൂഹം മാത്രമാണ് -മുഖ്യമന്ത്രി വാർത്തലേഖകരോട് വ്യക്തമാക്കി. പാക് പ്രതിനിധികളെ ക്ഷണിക്കുന്നതിൽ തെറ്റില്ലെന്ന് കഴിഞ്ഞയാഴ്ച ഗുജറാത്ത് ചീഫ് സെക്രട്ടറി ജെ.എൻ. സിങ് അഭിപ്രായപ്പെട്ടിരുന്നു.
ആഗോള വ്യാപാര സംഘടനകളെ ഉച്ചകോടിക്ക് ക്ഷണിക്കുന്നതിെൻറ ഭാഗമായി ലോകത്തെ 285 സംഘടനകൾക്ക് കത്തയച്ചിരുന്നതായി ഗുജറാത്ത് ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഭാരവാഹികൾ നേരേത്ത വ്യക്തമാക്കിയിരുന്നു. സർക്കാറിെൻറ അറിവോടെയായിരുന്നു അത്. സൂക്ഷ്മ പരിശോധനക്കുശേഷമാണ് അന്തിമ ക്ഷണക്കത്ത് അയക്കുക. ഇൗ ക്ഷണക്കത്ത് പാക് സംഘത്തിന് അയച്ചിട്ടില്ല. കറാച്ചിയെ ക്ഷണിച്ചത് വിവാദമായതിനെ തുടർന്നുണ്ടായ വിശദീകരണത്തിലാണ് ചേംബർ ഭാരവാഹികൾ ഇക്കാര്യം വ്യക്തമാക്കിയത്.
2013ൽ പാക് സംഘം വ്യാപാര ഉച്ചകോടിയിൽ പെങ്കടുക്കാൻ എത്തിയിരുന്നെങ്കിലും അതിർത്തിയിലുണ്ടായ പ്രശ്നങ്ങളെ തുടർന്ന് പ്രധാന ചടങ്ങിൽ പെങ്കടുക്കാതെ മടങ്ങുകയായിരുന്നു. അതിർത്തിയിൽ തുടരുന്ന സംഘർഷമാണ് ഇത്തവണയും പാകിസ്താന് വിനയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.