ശശികലയുടെ പരോൾ അപേക്ഷ തള്ളി


ചെന്നൈ: അനധികൃത സ്വത്ത്​ സമ്പാദനക്കേസിൽ ജയിലിൽ കഴിയുന്ന എ.​െഎ.എ.ഡി.എം.കെ നേതാവ്​ ശശികലയുടെ പരോൾ അപേക്ഷ തള്ളി. രോഗിയായ ഭർത്താവിനെ സന്ദർശിക്കാൻ നൽകിയ ​അപേക്ഷയാണ്​ ജയിലധികൃതർ നിരസിച്ചത്​. 

അപേക്ഷയോടൊപ്പം സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ്​ ചട്ട​പ്രകാരം ഗസറ്റഡ്​ ഒാഫിസർ സാക്ഷ്യപ്പെടുത്താത്തതിനാലാണ്​ നിരസിച്ചതെന്ന്​ ബംഗളൂരു പരപ്പന അഗ്രഹാര ജയിൽ സൂപ്രണ്ട്​ സോമ​േശഖർ പറഞ്ഞു. ശശികലയോ​ട്​ വീണ്ടും അപേക്ഷ നൽകാനും അപേക്ഷയുടെ കൂടെ കൂടുതൽ വിശദമായ സത്യവാങ്​മൂലം സമർപ്പിക്കാനും ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. 

കരൾ സംബന്ധമായ അസുഖ​ം കാരണം ചെ​െന്നെയിൽ ചികിത്സയിലുള്ള ഭർത്താവ്​ എം. നടരാജനെ (70) കാണാൻ 15 ദി​വസത്തെ പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ ശശികല അഭിഭാഷകൻ മുഖേന തിങ്കളാഴ്​ചയാണ്​ അപേക്ഷ നൽകിയത്​. 66.6 കോടിയുടെ അനധികൃത സ്വത്ത്​ സമ്പാദനക്കേസിൽ നാലുവർഷത്തെ ശിക്ഷയെ തുടർന്ന്​ ഫെബ്രുവരിയിലാണ്​ ഇവർ ജയിലിലായത്​.

Tags:    
News Summary - No parole for sasikala-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.