ചെന്നൈ: ശിവഗംഗ ജില്ലയിൽ സംഘടിപ്പിച്ച കോവിഡ് പ്രതിരോധ കുത്തിെവപ്പ് ക്യാമ്പിനോടനുബന്ധിച്ച് സ്ഥാപിച്ച ബാനറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടമില്ലെന്ന് പറഞ്ഞ് ബി.ജെ.പി പ്രവർത്തകരുടെ അതിക്രമം.
ബാനർ അഴിച്ചുമാറ്റി നശിപ്പിച്ച പ്രവർത്തകർ ക്യാമ്പ് അലേങ്കാലമാക്കി ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഞായറാഴ്ച രാവിലെ ശിവഗംഗ ജില്ലയിലെ ഇളയാൻകുടി ശാലൈഗ്രാമം പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം.
പി.എച്ച്.സി ഡോക്ടറായ കണ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗോവിന്ദൻ, ചെല്ലപാണ്ടി എന്നീ ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു ചില പ്രതികളെ കൂടി പൊലീസ് തേടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.