പൈലറ്റില്ല; എയർ ഇന്ത്യ വിമാനം വൈകിയത്​ ഏഴുമണിക്കൂർ

മുംബൈ: പൈലറ്റില്ലാത്തതിനാൽ അഹമ്മബാദിലേക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റ്​ ഏഴു മണിക്കൂർ ​ൈവകി. മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിലാണ്​ സംഭവം. 200ഒാളം യാത്രികർ വിമാനത്തിലുണ്ടായിരുന്നു. വിമാനം വൈകിയതോടെ ക്ഷുഭിതരായ യാത്രികർ ബഹളംവെച്ചു. 

മുംബൈയിൽ നിന്ന്​ അഹമ്മദാബാദിലേക്ക്​ പുലർ​ച്ചെ 1.35ന്​ പുറപ്പെടേണ്ടതായിരുന്നു എ.​െഎ 031. വിമാനം ഒരു മണിക്കൂർ ​ൈവകുമെന്ന്​ അറിയിപ്പ്​ ലഭിച്ചിരുന്നു. പിന്നീടാണ്​ പൈലറ്റില്ലെന്ന കാരണത്താലാണ്​ വൈകിയതെന്ന്​ യാത്രക്കാർ അറിഞ്ഞത്​. തുടർന്ന്​ യാത്രികർ ബഹളം വെക്കുകയും മറ്റു വിമാനങ്ങളുടെ യാത്ര തടസപ്പെടുത്താൻ ശ്രമിക്കുകയും ചെയ്​തു. തുടർന്ന്​ 8.20 ഒാടെ ഫ്ലൈറ്റ്​ യാത്ര തുടരുകയുമായിരുന്നു. 

Tags:    
News Summary - No Pilot, Air India Fight Delayed for 7 Hours - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.