ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ലോക്ഡൗൺ നടപ്പാക്കിയേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ലോക്ഡൗൺ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് കെജ്രിവാൾ അഭ്യൂഹങ്ങളിൽ വ്യക്തതയുമായി രംഗത്തെത്തിയത്.
‘‘പല ആളുകളും ഡൽഹിയിൽ വീണ്ടും ലോക്ഡൗൺ നടപ്പാക്കുമെന്ന് ഊഹാപോഹങ്ങൾ നടത്തുന്നുണ്ട്. അങ്ങനെ ഉദ്ദേശമൊന്നുമില്ല.’’-കെജ്രിവാൾ ട്വീറ്റ് ചെയ്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിന് ശേഷമാണ് കെജ്രിവാൾ ഇക്കാര്യത്തിലുള്ള തീരുമാനം ട്വീറ്റ് ചെയ്തത്.
ഡൽഹിയിൽ 41,000 ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1300 പേർ മരിച്ചു. രാജ്യത്ത് കോവിഡ് ബാധ ഏറ്റവും രൂക്ഷമായ മൂന്നാമത്തെ സ്ഥലമാണ് ഡൽഹി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.