ന്യൂഡൽഹി: കോവിഡ് 19ന്‍റെ രണ്ടാംതരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യവ്യാപക ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ചെറിയ കണ്ടെയ്ൻമെന്റുകളാക്കി തിരിച്ചാകും നിയന്ത്രണം. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും ഓക്സിജൻ ക്ഷാമം ഉൾപ്പെടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കോവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തിൽ ബിസിനസ് നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യവ്യാപക ലോക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യം ഇനി പരിഗണിക്കില്ല. കോവിഡ് വ്യാപനം ചെറുക്കാൻ ചെറിയ കണ്ടെയ്ൻമെന്‍റ് സോണുകളാക്കി തിരിച്ചാകും നിയന്ത്രണം. 'ടെലിഫോണിലുടെ ബിസിനസ്/ചേംബർ നേതാക്കളുമായി സംസാരിച്ചു. ഇൻഡസ്ട്രി/ അസോസിയേഷൻ സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്തു. കേവിഡ് മാനേജ്മെന്റിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാധാന്യം നൽകുന്നതെന്ന കാര്യം അറിയിച്ചു. ജനങ്ങളുടെ ജീവനും ഉപജീവനത്തിനുമായി സംസ്ഥാനങ്ങളുമായി ഒന്നിച്ച് പ്രവർത്തിക്കും' -ധനമന്ത്രി ട്വീറ്റ് െചയ്തു. കോവിഡിന്‍റെ രണ്ടാംതരംഗത്തിൽ സമ്പദ് വ്യവസ്ഥ പൂർണമായി അടച്ചിടാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
രാജ്യത്ത് 2.73 ലക്ഷം പേർക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. 16189 മരണമാണ് 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്. തുടർച്ചയായ അഞ്ചാദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.