മുംബൈ: അടുത്ത വർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ തന്റെ പോസ്റ്ററുകളോ ബാനറുകളോ ഉപയോഗിച്ച് പ്രചാരണം നടത്തില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഞാൻ നിങ്ങൾക്ക് വേണ്ടി സേവനം ചെയ്തു. ''നിങ്ങൾക്ക് ആവശ്യമെങ്കിൽ മാത്രം എന്നെ വീണ്ടും തെരഞ്ഞെടുക്കുക; വേണ്ട എങ്കിൽ വോട്ട് ചെയ്യാതിരിക്കുക.''-ഗഡ്കരി മഹാരാഷ്ട്രയിൽ റോഡ് ഉദ്ഘാടന പരിപാടിയിൽ നിതിൻ ഗഡ്കരി പറഞ്ഞു.
മറാത്തിക്കാർ ഒരിക്കലും അഴിമതി നടത്തുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യില്ല. ഒരു മറാത്തി എന്ന നിലയിൽ താനൊരിക്കലും കൈക്കൂലി വാങ്ങിയിട്ടില്ലെന്നും ഗഡ്കരി പറഞ്ഞു.
''അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഭാഗമായി എന്റെ പോസ്റ്ററുകളോ ബാനറുകളോ ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ആർക്കും വോട്ടിനായി ചായ പോലും വാങ്ങിക്കൊടുക്കില്ല. നിങ്ങൾക്ക് പണം വാഗ്ദാനം ചെയ്യില്ല. വിദേശമദ്യവും ലഭിക്കില്ല. ഞാൻ അഴിമതി നടത്തില്ല. നിങ്ങളെ അഴിമതിയിൽ ഏർപ്പെടാനും അനുവദിക്കില്ല.''-ഗഡ്കരി വ്യക്തമാക്കി. നാഗ്പൂർ മണ്ഡലത്തിൽ നിന്ന് ഗഡ്കരി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ വർഷാവസാനത്തോടെ ദേശീയപാതകളിലെ കുഴികൾ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ എന്നും ഗഡ്ഗരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.