പട്ന: കോൺഗ്രസുമായി ഒരു പ്രശ്നവുമില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുന്നതില്‍ എതിർപ്പില്ലെന്നും താൻ ആ പദവിക്ക് അവകാശവാദമുന്നയിച്ചിട്ടില്ലെന്നും നിതീഷ് കുമാർ വ്യക്തമാക്കി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയാകും പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന കോൺഗ്രസ് നേതാവ് കമൽനാഥിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു നിതീഷ്.
ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തുക എന്നതാണ് തന്‍റെ ലക്ഷ്യമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. താൻ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിന് അവകാശവാദമുന്നയിക്കില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചുനിന്നാല്‍ ഭൂരിപക്ഷം ലഭിക്കും.
മികച്ച രീതിയിൽ രാജ്യം ഭരിക്കാന്‍ കഴിയും. അധികാരത്തിലെത്തിയാൽ വികസനത്തിനുള്ള പദ്ധതികൾക്ക് രൂപം നല്‍കാന്‍ കഴിയുമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.
ആധുനിക ഭാരതത്തിന്‍റെ രാഷ്ട്രപിതാവെന്ന തരത്തില്‍ നരേന്ദ്ര മോദിയെ പരിചയപ്പെടുത്തുന്ന ബി.ജെ.പി നേതാക്കളെ നിതീഷ് കുമാര്‍ വിമര്‍ശിച്ചു. രാജ്യത്തിനു വേണ്ടി മോദി എന്തുചെയ്തു? രാജ്യത്ത് എന്തു വികസനമാണുണ്ടായത്? സ്വാതന്ത്ര്യ സമരത്തിൽ ആർ.എസ്.എസിന്‍റെ സംഭാവന എന്താണെന്നും നിതീഷ് കുമാര്‍ ചോദിച്ചു. വികസനം പരസ്യങ്ങളിൽ മാത്രമാണെന്നും നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.