ലഖ്നോ: ഹഥ്രസിൽ അതിക്രൂരമായി കൊല്ലെപ്പട്ട പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതിന് തെളിവില്ലെന്ന് ഉത്തർപ്രദേശ് പൊലീസ് അഡീഷണൽ ഡയറക്ട് ജനറൽ പ്രശാന്ത് കുമാർ. ഫോറൻസിക് റിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിനിരയാെയന്ന് കണ്ടെത്തിയിട്ടില്ല. മരണകാരണം കഴുത്തിനേറ്റ പരിക്കാണ്. ഫോറൻസിക് പരിശോധനയിൽ ശരീരത്തിൽ നിന്നും ബീജത്തിെൻറ അംശം കണ്ടെത്തിയിട്ടില്ലെന്നും എ.ഡി.ജി പ്രശാന്ത് കുമാർ അറിയിച്ചു.
പെൺകുട്ടിയുടെ മരണം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ജാതി സംഘർഷം ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. ജാതീയമായ കലാപം ഉണ്ടാക്കുന്നതിനായി ഗൂഢാലോചന നടക്കുന്നുവെന്നത് വ്യക്തമാണ്. അത്തരം ശ്രമങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും പ്രശാന്ത് കുമാർ അറിയിച്ചു.
നട്ടെല്ലിനേറ്റ ഗുരുതര പരിക്കാണ്പെൺകുട്ടിയുെട മരണത്തിനിടയാക്കിയത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സുഷുമ്ന നാഡിക്കേറ്റ ക്ഷതം മൂലമുണ്ടായ അണുബാധയാണ് മരണകാരണം. കഴുത്തിലെ എല്ലുകൾക്കു പരിക്കുണ്ട്. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പരിക്കുകളുണ്ടെങ്കിലും ബലാത്സംഗം നടന്നോയെന്ന് വ്യക്തമല്ല. പെൺകുട്ടി ബലാത്സംഗത്തിനിരയായോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ വേണമെന്നും സാമ്പിളുകൾ അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കേസിൽ ആദ്യം മുതൽ പൊലീസ് പ്രതികൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പെൺകുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അനുമതിയില്ലാരെ ദഹിപ്പിച്ചതും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.