ഡൽഹിയിൽ വായു മലിനീകരണ തോത് ഉയർന്നുതന്നെ; നോയിഡയിൽ രൂക്ഷം

ന്യൂഡൽഹി: മലീമസമായ ഡൽഹിയുടെ ആകാശത്തെ വെളുപ്പിക്കാനുള്ള നടപടികളൊന്നും ഫലം കാണുന്നില്ല. രാജ്യതലസ്ഥാനത്തും ഗുരുഗ്രാമിലും ഞായറാഴ്ച രാവിലെയും വായു മലിനീകരണ തോത് ഉയർന്നുതന്നെയാണ്. നോയിഡയിൽ വായു മലിനീകരണം ഏറ്റവും ഉയർന്ന നിലയിലാണ്.

ഞായറാഴ്ച രാവിലെ ഡൽഹിയിൽ വായുമലിനീകരണ തോത് 372 ആണ് രേഖപ്പെടുത്തിയത്. എല്ലാവരും ഭാരമുള്ള ജോലികൾ കഴിയുന്നതും കുറക്കണമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഹൃദയ സംബന്ധമായ അസുഖമുള്ളവർ, പ്രായമുള്ളവർ, കുട്ടികൾ നിർബന്ധമായും പുറത്തിറങ്ങുന്നതും ഭാരമുള്ള ജോലികൾ എടുക്കുന്നതും കുറക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. നേരത്തെ, സുപ്രീംകോടതി നിർദേശത്തെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾക്ക് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

വായു മലിനീകരണ തോത് കുറഞ്ഞതിനെ തുടർന്ന് നവംബർ 22നാണ് നിർമാണപ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചിരുന്നത്. അവശ്യ സർവിസുകൾ ഒഴികെയുള്ള ട്രക്ക് വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഈമാസം 30 വരെ നീട്ടി. അതേസമയം, നഗരത്തിലെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ തുറന്നുപ്രവർത്തിക്കും. 

Tags:    
News Summary - No respite to residents as air quality 'very poor' in Delhi and Gurugram, 'severe' in Noida

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.