ന്യൂഡൽഹി: ദേശീയ താൽപര്യത്തിനു മുന്നിൽ ആശയപരമായ ഭിന്നത നിലനിൽക്കില്ലെന്നും ഓരോരുത്തരുടെയും അഭിലാഷങ്ങൾ ദേശീയ ലക്ഷ്യങ്ങളുമായി ചേരണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അലീഗഢ് മുസ്ലിം സർവകലാശാലയുടെ ശതാബ്ദി ആഘോഷത്തിൽ മുഖ്യാതിഥിയായി വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു മോദി.
കഴിഞ്ഞ 50 വർഷത്തിനിടയിൽ അലീഗഢിലെ ഒരു ചടങ്ങിൽ സംബന്ധിക്കുന്ന ആദ്യ പ്രധാനമന്ത്രിയായ മോദി, ബി.ജെ.പി അജണ്ടയായ അലീഗഢിെൻറ ന്യൂനപക്ഷ പദവി എടുത്തുകളയുന്നത് സംബന്ധിച്ച് ഒന്നും പരാമർശിച്ചില്ല. അതേസമയം, മുസ്ലിം സമുദായം ഒന്നടങ്കം എതിർത്ത മുത്തലാഖ് നിയമം തെൻറ സർക്കാറിെൻറ നേട്ടമായി എടുത്തുപറയുകയും ചെയ്തു. അലീഗഢ് സർവകലാശാല നിരവധി സ്വാതന്ത്ര്യസമര നേതാക്കളെ സൃഷ്ടിച്ചിട്ടുണ്ടെന്നും ആശയയ ഭിന്നതകൾ മാറ്റിവെച്ചായിരുന്നു അവർ ഒരുമിച്ച് പോരാടിയതെന്നും മോദി പറഞ്ഞു.
1920ൽ സ്ഥാപിതമായ അലീഗഢ് മുസ്ലിം സർവകലാശാല 'കൊച്ച് ഇന്ത്യ'യാണെന്നും അതിെൻറ വൈവിധ്യം ശക്തി പകരുന്നത് സർവകലാശാലക്ക് മാത്രമല്ല, രാജ്യത്തിനാണെന്നും മോദി തുടർന്നു. അലീഗഢിൽ പഠിച്ചവർ ലോകത്തെവിടെ പോയാലും ഇന്ത്യൻ സംസ്കാരമാണ് പ്രതിഫലിപ്പിക്കുന്നത്. ജാതി-മത-വർഗഭേദെമന്യേ എല്ലാവർക്കും വേണ്ടി പ്രവർത്തിച്ച സർ സയ്യിദ് അഹ്മദ് ഖാെൻറ തത്ത്വങ്ങൾ എപ്പോഴും നാം ഉയർത്തിപ്പിടിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
സർവകലാശാലയിലെ വിദ്യാർഥികളിൽനിന്നും സംഘടനകളിൽനിന്നുമുയർന്ന എതിർപ്പുകൾക്കിടയിലായിരുന്നു മോദിയുടെ ചടങ്ങ്. പ്രധാനമന്ത്രിയെ ക്ഷണിക്കാനുള്ള സർവകലാശാലയുടെ തീരുമാനത്തിനെതിരെ വിദ്യാർഥി സംഘടനകൾ രംഗത്തുവന്നു. ഭരണഘടനയുടെ 30ാം ഖണ്ഡിക അനുസരിച്ച് ന്യൂനപക്ഷ പദവി എന്ന നിലയിൽ സർവകലാശാല സംരക്ഷണം അർഹിക്കുേമ്പാഴും മോദി സർക്കാർ അതെടുത്തുകളയാൻ മുന്നിൽ നിൽക്കുകയാണെന്ന് അലീഗഢ് സർവകലാശാലയിലെ എസ്.ഐ.ഒ ഘടകം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.