ന്യൂഡൽഹി: ചാരവൃത്തി ആരോപിക്കപ്പെട്ട് പാക് തടവിൽ കഴിയുന്ന കുൽഭൂഷൺ ജാദവിന് രണ്ടാം തവണകൂടി ഇന്ത്യൻ നയതന്ത്ര സഹ ായം ലഭ്യമാക്കില്ലെന്ന് പാകിസ്താൻ. പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ ആണ് ഇക്കാര്യം അറിയിച്ചത്.
49കാര നായ മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിന് നയതന്ത്ര സഹായം നൽകാൻ സെപ്റ്റംബർ രണ്ടിന് പാകിസ്താൻ അനുവ ദിച്ചിരുന്നു. പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമീഷണർ ഗൗരവ് അലുവാലിയ റാവൽപിണ്ടിയിലെ ജയിലിലെത്തി കുൽഭൂഷണെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഒരിക്കൽ കൂടി നയതന്ത്ര സഹായം അനുവദിക്കില്ലെന്ന് പാകിസ്താൻ വ്യക്തമാക്കിയത്.
2016ലാണ് ചാരവൃത്തി ആരോപിച്ച് കുൽഭൂഷണെ പാകിസ്താൻ കസ്റ്റഡിയിലെടുത്തത്. ജൂലൈയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടപെടലിനെ തുടർന്നാണ് കുൽഭൂഷണ് നയതന്ത്ര സഹായം നൽകാൻ ഇന്ത്യക്ക് കഴിഞ്ഞത്. വിയന്ന കൺവെൻഷൻ പ്രകാരമുള്ള ധാരണകൾ കുൽഭൂഷണിന്‍റെ കാര്യത്തിൽ പാകിസ്താൻ ലംഘിച്ചുവെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, നയതന്ത്രസഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.