ലക്നൗ: കഴിഞ്ഞ ആറുമാസത്തിനുള്ളിൽ യു.പിയിൽ കലാപങ്ങളുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാർച്ചിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഉത്തർപ്രദേശിൽ കലാപങ്ങളുണ്ടായിട്ടില്ലെന്നാണ് ആദിത്യനാഥിെൻറ അവകാശവാദം.
യു.പിയിലെ കാട്ടുനിയമം എടുത്ത് കളയാൻ സാധിച്ചതാണ് സർക്കാറിെൻറ മറ്റൊരു നേട്ടം. കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ 1000 ഏക്കർ സർക്കാർ ഭൂമി തിരിച്ചെടുക്കാൻ കഴിഞ്ഞു. കർഷകരുടെ ക്ഷേമത്തിനായി കിണറുകളും സോളാർ പമ്പുകളും നൽകാൻ സാധിച്ചെന്നും ആദിത്യനാഥ് പറഞ്ഞു.
ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ രാഷ്ട്രീയക്കാരുമായി ബന്ധമുള്ള ക്രിമിനലുകൾക്ക് ഇൗ സർക്കാറിന് കീഴിൽ മോശം സമയമാണെന്നും യോഗി ആഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.