ബി.ജെ.പിക്ക് പിന്തുണയില്ല; ശക്തമായ പ്രതിപക്ഷമാകണമെന്ന് എം.പിമാരോട് നവീൻ പട്നായക്

ഭുപനേശ്വർ: പാർലമെന്റിൻ്റെ ഉപരിസഭയിൽ ശക്തമായ പ്രതിപക്ഷമാകാൻ എം.പിമാരോട് ആവശ്യപ്പെട്ട് ബി.ജെ.ഡി നേതാവും മുൻ ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്. പാർട്ടിയുടെ ഒമ്പത് രാജ്യസഭാ എം.പിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പ്രഖ്യാപനം. സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ ഉചിതമായ രീതിയിൽ സഭയിൽ ഉന്നയിക്കണമെന്നും പട്നായിക് എം.പിമാർക്ക് നിർദേശം നൽകി.

അതേസമയം സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്ക് വിപരീതമായി കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ പ്രവർത്തിച്ചാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് ബി.ജെ.ഡി നേതാവ് സസ്മിത് പാത്ര പറഞ്ഞു. ഒഡീഷയ്ക്ക് പ്രത്യേക പദവിയെന്ന ആവശ്യത്തിന് പുറമെ മറ്റ് പ്രശ്നങ്ങളും എം.പിമാർ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിലെ ഒമ്പത് എം.പിമാരും ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കും. സംസ്ഥാനത്തെ ജനങ്ങളുടെ അവകാശങ്ങൾക്കായി പോരാടാൻ പട്നായിക്ക് വ്യക്തമായ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

24 വർഷത്തെ ബി.ജെ.ഡി ഭരണത്തിനാണ് 2024ലെ തെരഞ്ഞെടുപ്പ് അവസാനം കുറിച്ചത്. 1997ലാണ് ബി.ജെ.ഡി സംസ്ഥാനത്ത് ഭരണം പിടിക്കുന്നത്.

147 അംഗ നിയമസഭയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ 78 സീറ്റ് നേടിയാണ് ബി.ജെ.പി ഒഡിഷയിൽ ഭരണം പിടിച്ചത്. ബി.ജെ.ഡി 51 സീറ്റുകൾ നേടി. കോൺഗ്രസ് 14 സീറ്റുകൾ പിടിച്ചു. 74 സീറ്റാണ് സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം.

ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 21 സീറ്റിൽ 20ഉം ബി.ജെ.പി പിടിച്ചു. ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്

Tags:    
News Summary - No support for BJP; Naveen Patnaik told MPs to be a strong opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.