‘ശുചിത്വ ഭാരത’ കാമ്പയിെൻറ അനിവാര്യത ഇനിയും ബോധ്യപ്പെടാത്തവരുണ്ടെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിറ്റു വളർന്നു വലുതായെന്ന് പറയുന്ന മെഹ്സാന ജില്ലയിലെ വട്നഗറിലെത്തിയാൽ മതി.
മോദി സബർമതിയിലിറക്കിയ വികസനത്തിെൻറ കടൽവിമാനം കണ്ട് മോദിയുടെ സ്വന്തം വട്നഗറിലെത്തുേമ്പാൾ കാണാനാവുക 50 ശതമാനം മനുഷ്യർക്കും കക്കൂസുകളില്ലാത്ത ഗ്രാമം. 22വർഷം ബി.ജെ.പി ഭരിച്ച, സിംഹഭാഗവും മോദി മുഖ്യമന്ത്രിയായിരുന്ന നാടിെൻറ ദുരവസ്ഥ വിവരിക്കുന്നത് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ശാന്താ ബെൻ.
കക്കൂസില്ലാത്ത അനേകം വീടുകൾ തങ്ങൾ കാണിച്ചുതരാമെന്ന് പറഞ്ഞ് ഒരു വെല്ലുവിളിയായി അവരത് ഏറ്റെടുത്തു. ഇൗ വർഷം ജനുവരിയിലാണ് വട്നഗറിർ സർവേ നടന്നതെന്നും തങ്ങൾ അതിൽ പങ്കാളികളായിരുന്നുവെന്നും ശാന്താ ബെൻ പറഞ്ഞു.വട്നഗർ നിവാസികളിൽ പകുതിയിലേറെപേരും പ്രാഥമികകൃത്യങ്ങൾക്കായി വെളിമ്പ്രദേശങ്ങളെ ആശ്രയിക്കുകയാണ്. വീടുകളിലേക്ക് നടന്നുപോകുേമ്പാഴുള്ള ദുർഗന്ധത്തിൽ നിന്ന് വട്നഗറിലെ ഗ്രാമങ്ങളിലെത്തുന്നവർക്ക് കാര്യം പിടികിട്ടും.
ഗ്രാമങ്ങളിൽ ചെല്ലുേമ്പാൾ അുഭവപ്പെടുന്നത് കക്കൂസുകെളക്കാൾ അടിയന്തരമായി അവർക്ക് പരിഹരിച്ചുകിേട്ടണ്ട കുടിവെള്ളത്തിെൻറയും വൈദ്യുതിയുടെയും പ്രശ്നങ്ങളാണ്. കുടിവെള്ളത്തിനായി ദിവസവും ഏറെ ദൂരം നടക്കണം. അടപ്പില്ലാത്ത ഒാടകളിൽ നിന്ന് വമിക്കുന്ന ദുർഗന്ധത്തിനിടയിലാണ് അവരുടെ ജീവിതം. കൂലിയായി കിട്ടുന്ന 100, 150 രൂപ കൊണ്ട് ഒരു നേരത്തെ വിശപ്പടക്കുന്നതെങ്ങനെയെന്ന ആകുലത വേറെ. വീടുകളിൽ നിന്ന് അമ്മമാർ ഗുജറാത്തിയിൽ പറഞ്ഞത് അവർ ഹിന്ദിയിൽ വ്യക്തമാക്കിത്തന്നു. ഒ.ബി.സി മുന്നേറ്റം നയിച്ച് ഒടുവിൽ കോൺഗ്രസിൽ ചേർന്ന അൽപേഷിെൻറ വിഭാഗക്കാരായ ഠാകുർമാരാണ് വോട്ടർമാരിൽ വലിയൊരു വിഭാഗം. കോൺഗ്രസിന് പുറമെ ആം ആദ്മി പാർട്ടിയും വട്നഗറിൽ സ്ഥാനാർഥിയെ രംഗത്തിറക്കിയിട്ടുണ്ട്. വോട്ടുചോദിച്ചുപോലും ഇത്രയും കാലം ആരും ഇതുവഴി വരാറില്ലായിരുന്നുവെന്നും ആർക്ക് വോട്ടു ചെയ്താലും ഒരു മാറ്റവുമുണ്ടാകാൻ പോകുന്നില്ലെന്നും മധുബെൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.