‘ഇന്ത്യ ഹിന്ദു രാഷ്ട്രമായാലും ഞങ്ങളെ ആരും കൊല്ലില്ല’; രാജസ്ഥാൻ കോൺഗ്രസ് എം.എൽ.എ അമീൻ ഖാൻ

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വെടിവെച്ച് കൊന്നതോടെ ഇന്ത്യ മതേതര രാജ്യം അല്ലാതായി മാറിയെന്ന് രാജസ്ഥാൻ കോൺഗ്രസ് എം.എൽ.എ അമീൻ ഖാൻ. മാർച്ച് ഒന്നിന് രാജസ്ഥാൻ നിയമസഭയിൽ സംസാരിക്കവെയാണ് എം.എൽ.എയുടെ പരാമർശം. ‘‘ഇന്ത്യ ഒരു മതേതര രാജ്യം ആണെന്ന് ഞാൻ കരുതുന്നില്ല. 1984 ഒക്ടോബർ 31ന് ഇന്ത്യ ഒരു മതേതര രാജ്യം അല്ലാതായി.

അന്ന് ഇന്ത്യയുടെ മതേതരത്വം മരിച്ചു’’ -അമീൻ ഖാൻ പ്രസംഗിച്ചു. ഇന്ത്യ ഇനി ഒരു ഹിന്ദു രാഷ്ട്രം ആയി മാറിയാലും തങ്ങളെ ആരും കൊല്ലില്ലെന്നും രാജ്യത്തെ ഹിന്ദുക്കളെ നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് മതങ്ങളിലുള്ളവരെ ഹിന്ദുക്കൾ സംരക്ഷിക്കു​മെന്നും മതേതരത്വം കടലാസിൽ എഴുതി പ്രഖ്യാപിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ എല്ലാ സ്കൂളുകളിലും ഒരു ദിവസത്തെ അധ്യയനം തുടങ്ങുന്നത് ഒരു മതവിഭാഗത്തിന്റെ മാത്രം പ്രാർത്ഥന ചൊല്ലിക്കൊണ്ടാണ്. ഇത് ശക്തമായ ഒരു രാജ്യത്തിന് ചേർന്നതല്ലെന്നും അമീൻ ഖാൻ നിയമസഭയിൽ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.