കർണാടകയിൽ സമ്പൂർണ ഗോവധ നിരോധന നിയമം പ്രാബല്യത്തിൽ

ബംഗളൂരു: കർണാടകയിൽ സമ്പൂർണ ഗോവധ നിരോധന-കന്നുകാലി സംരക്ഷണ (2020) നിയമം പ്രാബല്യത്തിൽ. ഇരുസഭകളിലും പാസാക്കിയ ബില്ലിൽ ഗവർണർ വാജുഭായ് വാല ഒപ്പുവെച്ചതോടെയാണ് നിയമമായത്. ഇതോടെ സംസ്ഥാനത്തെ 13 വയസ്സിനു മുകളിലുള്ള പോത്തുകളെ മാത്രമേ അറുക്കാനാകൂ. വയസ്സു തെളിയിക്കുക എന്നത് വെല്ലുവിളിയാകുന്നതോടെ ഫലത്തിൽ സംസ്ഥാനത്തിനകത്ത്​ സമ്പൂർണ ബീഫ് നിരോധനം വന്നേക്കും.

കഴിഞ്ഞ വർഷം അവസാനം നിയമസഭയിൽ ബിൽ പാസാക്കിയെങ്കിലും ഫെബ്രുവരി എട്ടിനാണ് ഉപരിസഭയായ നിയമനിർമാണ കൗൺസിലിൽ പാസാക്കുന്നത്. കോൺഗ്രസ്- ജെ.ഡി.എസ് അംഗങ്ങൾക്ക് കൗൺസിലിൽ ഭൂരിപക്ഷമുണ്ടായിട്ടും ശബ്​ദവോട്ടോടെ ഏകപക്ഷീയമായി ബി.ജെ.പി ബിൽ പാസാക്കുകയായിരുന്നു. നിയമ നിർമാണ കൗൺസിലിൽ പാസാകാത്തതിനെ തുടർന്ന് നേരത്തേ ഒാർഡിനൻസിെൻറ വഴിയും സർക്കാർ തേടിയിരുന്നു.

പശു, പശുക്കിടാവ്, കാള, 13 വയസ്സിൽ താഴെയുള്ള പോത്ത് എന്നിവയെ അറുക്കുന്നതിനും വിൽക്കുന്നതിനുമാണ് നിരോധനമെന്നാണ് നിയമത്തിൽ പറയുന്നത്. 13 വയസ്സിന് മുകളിലുള്ള പോത്തുകളെ അറുക്കാമെന്ന് നിയമത്തിൽ പറയുന്നുണ്ടെങ്കിലും പോത്തിെൻറ വയസ്സ്​ തെളിയിക്കാൻ കഴിയാതെ വന്നാൽ കുറ്റകൃത്യമായി മാറും.

'സദുദ്ദേശ്യ'ത്തോടെ കന്നുകാലികളെ അറുക്കുന്നത് തടയുന്നവർക്കെതിരെ നിയമ നടപടികളുണ്ടാകില്ലെന്നും അവർക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും നിയമത്തിൽ പറയുന്നത്​ ഗോവധത്തി​െൻറ പേരിൽ അക്രമികൾക്ക്​ നിയമപരിരക്ഷ നൽകുന്നതിന്​ തുല്യമാകുമെന്നാണ്​ വിമർശനം. ഇൗ സാഹചര്യത്തിൽ 13 വയസ്സിനു മുകളിലുള്ള പോത്തിനെ അറുത്താലും 'ഗോസംരക്ഷകർ' നിയമം കൈയിലെടുത്തേക്കുമെന്നാണ്​ ആശങ്ക. ഇറച്ചി കയറ്റുമതി^ഇറക്കുമതി ചെയ്യുന്നതും മറ്റു സംസ്ഥാനങ്ങളിലേക്ക് വിൽക്കുന്നതിനും പുതിയ നിയമം തിരിച്ചടിയാകും.

കേരളത്തിലേക്കുള്ള കന്നുകാലി വരവിനെയും പ്രതികൂലമായി ബാധിക്കും. കന്നുകാലികളെ അനധികൃതമായി കടത്തിക്കൊണ്ടുപോകല്‍, കന്നുകാലികൾക്കു നേരെയുള്ള ക്രൂരത എന്നിവക്ക് കുറ്റവാളികൾക്ക് മൂന്നുവർഷം മുതൽ അഞ്ചുവർഷം വരെ തടവും അരലക്ഷം മുതൽ അഞ്ചുലക്ഷം വരെ പിഴയും നൽകുന്നതാണ് നിയമം. കുറ്റം ആവർത്തിച്ചാൽ ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ പിഴയും ഏഴുവർഷം വരെ തടവും ശിക്ഷ ലഭിക്കും. 

Tags:    
News Summary - Nod to anti-cow slaughter bill: Only buffalo meat in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.