ജയ് ഭീം സിനിമ തമിഴ്നാട്ടിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടൻ സൂര്യ, സിനിമയുടെ സംവിധായകൻ എന്നിവർക്കെതിരെ നിരവധി കേസുകളും വിമർശനങ്ങളും ഒക്കെ തുടരുകയാണ്. ചില ജാതികളെ സിനിമയിൽ അധിക്ഷേപിച്ചു എന്ന പരാതിയുമായി ഒരു കൂട്ടർ കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം അടിസ്ഥാന വർഗത്തിന്‍റെ പ്രശ്നങ്ങൾ അവതരിപ്പിച്ചതിൽ സന്തോഷം അറിയിച്ചും നടന്‍ സൂര്യക്ക് ആദരവ് അര്‍പ്പിച്ചും തമിഴ്‌നാട്ടിലെ ഗോത്രവിഭാഗം തെരുവിൽ ഇറങ്ങിയിരിക്കുകയാണ്. അതും പാമ്പുകളെ കഴുത്തിൽ അണിഞ്ഞും എലികളെ കൈകളിൽ ഏന്തിയുമാണ് അവർ പ്രകടനം നടത്തിയത്.
ജയ് ഭീമിലൂടെ ആദിവാസി ജനത അനുഭവിക്കുന്ന ദുരവസ്ഥ വ്യക്തമാക്കിയതിനാണ് ജനത താരത്തിന് നന്ദി അറിയിച്ചത്. തിങ്കളാഴ്ച മധുരൈ കലക്‌ട്രേറ്റിന് മുന്നിലായിരുന്നു സംഭവം. കാട്ടുനായകന്‍, ഷോളഗ, അടിയന്‍, കാണിക്കാര്‍ തുടങ്ങിയ ഗോത്രവിഭാഗത്തില്‍ പെട്ട അമ്പതോളം പേരാണ് ഒത്തുകൂടിയത്. nomadic tribes gather in madurai collectorate to thank actor suriya
''ആദിവാസി സമൂഹങ്ങളുടെ നിലനിൽപ്പും അവരുടെ ശോചനീയമായ ജീവിതാവസ്ഥയും ലോകത്തിന് മുന്നിൽ തുറന്നുകാട്ടുകയാണ് സിനിമയിലൂടെ. അതിന് ആ നടനോട് ഞങ്ങൾ അങ്ങേയറ്റം നന്ദിയുള്ളവരാണ്'' തമിഴ്നാട് ട്രൈബൽ നോമാഡ്സ് ഫെഡറേഷൻ പ്രസിഡന്‍റ് എം.ആർ മുരുകൻ പറഞ്ഞു. വണ്ണിയാർ സമുദായത്തിന്‍റെ വികാരം വ്രണപ്പെടുത്തിയെന്നാരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ 20 ലക്ഷം വരുന്ന ആദിവാസികൾ നടനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ രണ്ടിനാണ് ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടിയതിനൊപ്പം ചിത്രം നിരവധി വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. വണ്ണിയാര്‍ സമുദായത്തെ അപമാനിച്ചെന്നാരോപിച്ച് സൂര്യ, ജ്യോതിക, സംവിധായകൻ ടി.ജെ.ജ്ഞാനവേല്‍ ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വണ്ണിയാര്‍ സംഘം ആവശ്യപ്പെട്ടത്. അവർ ഈ ആവശ്യത്തിനായി കോടതിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.