ചെന്നൈ: ക്ഷേത്രപൂജാരിമാരായി അബ്രാഹ്മണരെ നിയമിച്ച് ചരിത്രം സൃഷ്ടിച്ച ‘കേരള മാതൃക’ തമിഴകത്തും പിന്തുടരാൻ ആവശ്യം ശക്തം. പരിശീലനം ലഭിച്ച എല്ലാ അബ്രാഹ്മണപൂജാരിമാർക്കും നിയമനം നൽകണമെന്ന ആവശ്യവുമായി ഉദ്യോഗാർഥികൾ സമരത്തിനുള്ള തയാറെടുപ്പിലാണ്. ദ്രാവിഡ-ദലിത് സംഘടനകളുടെ പിന്തുണയോടെയാണ് ഇവർ രംഗത്തെത്തിയന്നത്.
തമിഴ്നാട്ടിൽ പൂജാദികർമങ്ങളിൽ പരിശീലനം ലഭിച്ച 206 പേർ നിയമനത്തിന് കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി. തമിഴ്നാട്ടിൽ 2007-08 കാലയളവിൽ ആറുകേന്ദ്രങ്ങളിലാണ് പരിശീലനം നൽകിയതെന്ന് പരിശീലനം ലഭിച്ച വിദ്യാർഥിസംഘം പ്രസിഡൻറ് രംഗനാഥൻ പറഞ്ഞു. 2006ൽ ദ്രാവിഡ മുന്നേറ്റ കഴകം അധികാരത്തിൽ വന്നപ്പോഴാണ് അബ്രാഹ്മണരെയും നിയമിക്കാൻ നടപടികൾ സ്വീകരിച്ചത്. തിരുവണ്ണാമൈല, തിരുച്ചെന്തൂർ, പഴനി, മധുര, ശ്രീരംഗം, ട്രിപ്ളിക്കേഷൻ എന്നിവിടങ്ങളിലായിരുന്നു പരിശീലനേകന്ദ്രങ്ങൾ.
രണ്ട് ബാച്ചുകളിലായി 206 പേർ പരിശീലനം പൂർത്തിയാക്കി. എന്നാൽ, തുടർനടപടികൾ അട്ടിമറിക്കപ്പെട്ടു. ദലിതരെയും അബ്രാഹ്മണരെയും പൂജാരിമാരായി നിയമിക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രേക്ഷാഭവുമായി മുന്നോട്ടുവരുമെന്ന് പളനിസാമി സർക്കാറിന് സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.