വടക്കേ ഇന്ത്യയിൽ മഴക്കെടുതി; 28 മരണം, യമുനയിൽ ജലനിരപ്പ് ഉയരുന്നു

ന്യൂഡൽഹി: വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മഴക്കെടുതിയിൽ 28 പേർ മരിച്ചു. ഹിമാചൽ പ്രദേശിൽ 22 പേരെ കാണാതായി. മരണപ്പെട ്ടവരിൽ രണ്ട് നേപ്പാൾ സ്വദേശികളും ഉൾപ്പെടുന്നു. മഴയെ തുടർന്നുള്ള അപകടങ്ങളിൽ ഹിമാചലിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. പഞ്ചാബിൽ മൂന്നു പേർക്ക് ജീവൻ നഷ്ടമായി.

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ റൊ​ഹ്​​റു, കു​ളു, ച​മ്പ മേ​ഖ​ല​യി​ൽ ഉള്ളവരാണ് മരണപ്പെട്ടത്. അ​വ​ശി​ഷ്​​ട​ങ്ങ​ൾ​ക്കി​ടെ കു​ടു​ങ്ങി​യ​വരെ ര​ക്ഷി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് കനത്ത മഴയിൽ നാശനഷ്ടം സംഭവിച്ചത്. യമുന അടക്കമുള്ള നദികളിൽ ജലനിരപ്പ് അപകടരേഖക്ക് മുകളിലേക്ക് ഉയരുന്നതായി റിപ്പോർട്ട്. ഇതേതുടർന്ന് ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

Tags:    
News Summary - Northern State Flood; 28 death -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.