പുറത്താക്കൽ തീരുമാനം ഞെട്ടിച്ചു -മിസ്ട്രിയുടെ ഇ-മെയിൽ

മുംബൈ: ടാറ്റ ചെയർമാൻ സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട രീതി തന്നെ ഞെട്ടിച്ചുവെന്ന് സൈറസ് മിസ്ട്രി.  ടാറ്റ ബോർഡ് അംഗങ്ങൾക്ക് അയച്ച ഇ–മെയിലിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.  തന്‍റെ ഭാഗം പറയാൻ കമ്പനി അവസരം നൽകിയില്ല. ബോർഡിന്‍റെ കീഴ് വഴക്കം തെറ്റിച്ചുവെന്നും മിസ്ട്രി മെയിലിൽ ആരോപിക്കുന്നുവെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞദിവസമാണ് ടാറ്റാ സണ്‍സ് ചെയര്‍മാൻ പദവിയിൽ നിന്നും സൈറസ് മിസ്ത്രിയെ മാറ്റിയത്. ഇതിന് പിന്നാലെ ടാറ്റ ഗ്രൂപ്പ് തടസ്സ ഹരജി (കവിയറ്റ്) ഫയല്‍ ചെയ്തു. മിസ്ട്രി നിയമനടപടികളിലേക്ക് നീങ്ങിയാല്‍ പ്രതിരോധിക്കുന്നതിന്‍െറ ഭാഗമായാണ് സുപ്രീംകോടതിയിലും ബോംബെ ഹൈകോടതിയിലും ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിലും തടസ്സ ഹരജി ഫയല്‍ ചെയ്തത്. ടാറ്റ ട്രസ്റ്റിനെതിരെയും രത്തന്‍ ടാറ്റക്കെതിരെയും മിസ്ട്രി കോടതിയെ സമീപിച്ചുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് കമ്പനി കോടതിയെ സമീപിച്ചത്. എന്നാല്‍, താന്‍ കോടതിയെ സമീപിച്ചിട്ടില്ലെന്ന് മിസ്ട്രി പ്രതികരിച്ചു. ടാറ്റ ഗ്രൂപ്പിന്‍െറ പക്ഷം കേള്‍ക്കാതെ ഈ വിഷയത്തില്‍ തുടര്‍നടപടികളെടുക്കുന്നത് തടയാനാണ് തടസ്സഹരജി നല്‍കിയത്.

അതേസമയം, ടാറ്റ സൺസിന് തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയിൽ നഷ്ടം രേഖപ്പെടുത്തി. ടാറ്റാ മോട്ടോഴ്സ്, ടാറ്റാ പവർ, ടാറ്റാ സ്റ്റീൽ, ടിസിഎസ് കമ്പനികളെല്ലാം നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ചെയർമാൻ നേതൃമാറ്റത്തോടെ ടാറ്റയ്ക്ക് ഇന്നലെയും വിപണിയിൽ നഷ്ടമായിരുന്നു ഫലം.

Tags:    
News Summary - Not Allowed To Defend Myself: Cyrus Mistry Email

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.