നോ​ട്ട്​ അ​സാ​ധു​വാ​ക്ക​ൽ: ത​മി​ഴ്​​നാ​ട്ടി​ൽ ഒ​രു വ്യ​ക്​​തി ന​ട​ത്തി​യ​ത്​ 246 കോ​ടി നി​ക്ഷേ​പം

ചെന്നൈ: നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചശേഷം തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിൽ ഒരു വ്യക്തി നടത്തിയത് 246 കോടി രൂപയുടെ നിക്ഷേപം. ഇന്ത്യൻ ഒാവർസീസ് ബാങ്ക് ശാഖയിലാണ് തുക നിക്ഷേപിച്ചത്. നികുതിയടച്ച് കള്ളപ്പണം വെളിപ്പെടുത്താനുള്ള പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതിയിൽ ചേർന്ന് ശിക്ഷനടപടികളിൽനിന്ന് ഒഴിവാകാൻ അധികൃതർ ഇയാളോട് നിർദേശിച്ചു. ഇതനുസരിച്ച് 45 ശതമാനം നികുതിയടക്കാൻ ഇയാൾ സമ്മതിച്ചു. അസാധു നോട്ടുകളിലാണ് ഇയാൾ നിക്ഷേപം നടത്തിയത്. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി  200ലധികം വ്യക്തികളും കമ്പനികളും 600 കോടി രൂപയുടെ കണക്കിൽപ്പെടാത്ത നിക്ഷേപം നത്തിയതായാണ് കണക്ക്. തമിഴ്നാടി​െൻറ ഗ്രാമപ്രദേശങ്ങളിലാണ് അധികവും. കള്ളപ്പണം വെളിപ്പെടുത്താനുള്ള പദ്ധതി അവസാനിക്കുന്നത് മാർച്ച് 31നാണ്. ഏപ്രിൽ ഒന്നിനു േശഷം കർശന നടപടി ഉണ്ടാവുമെന്ന് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Tags:    
News Summary - not bannig

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.