ബാബരി മസ്​ജിദ്​ കേസ്​: താൻ ക്രിമിനലല്ലെന്ന്​ ഉമാ ഭാരതി

ന്യൂഡൽഹി: ബാബരി മസ്ജിദ് കേസില്‍ പ്രതിചേർക്കപ്പെട്ടതിനാൽ താൻ ക്രിമിനൽ ആണെന്ന്​ കരുതുന്നില്ലെന്ന്​ കേന്ദ്രമന്ത്രി  ഉമാഭാരതി. കേസ്​ ദൈവവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്​. അതിനാൽ  ത​​​െൻറ പ്രതീക്ഷ മുഴുവനും ദൈവത്തിലാണെന്നും ഉമാഭാരതി പറഞ്ഞു. കേസിൽ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതിനായി ലഖ്​നോ സി.ബി.ഐ കോടതിയിൽ ഹാജരാകാനിരിക്കെയാണ്​ ഉമാ ഭാരതിയുടെ പ്രതികരണം. 

ബാബറി മസ്​ജിദ്​ തകർത്തതിൽ ഗൂഢാലോചനയില്ലെന്നും അത്​ ജനങ്ങളുടെ സ്വാഭാവിക പ്രതികരണം മാത്രമായിരുന്നുവെന്ന​ും ബി.ജെ.പി നേതാവ് വിനയ്​ കട്യാർ പറഞ്ഞു. കേസ്​ തങ്ങൾക്കെതിരെയല്ല, മുലായം സിങ്ങിനെതിരെയാണ്​ ചുമത്തേണ്ടിയിരുന്നതെന്നും ബാബരി കേസ്​ കോടികണക്കിനു ജനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നും വിനയ്​ പ്രതികരിച്ചു. 

കുറ്റപത്രം വായിച്ചുകേൾക്കൽ നടപടിക്കായി ബി.ജെ.പി നേതാക്കളായ എല്‍. കെ അദ്വാനി,മുരളി മനോഹര്‍ജോഷി, ഉമാ ഭാരതി ഉള്‍പ്പെടെ 11 പ്രതികള്‍ കോടതി മുമ്പാകെ ഹാജരാകും.കേസില്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്നു ഒഴിവാക്കണമെന്ന അദ്വാനിയുടെയും കേന്ദ്രമന്ത്രി ഉമാഭാരതിയുടെയും ആവശ്യം കോടതി തള്ളിയിരുന്നു.
അദ്വാനി ഉള്‍പ്പെടെയുള്ള 14 നേതാക്കള്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി അനുബന്ധ കുറ്റപത്രം കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ചിട്ടുണ്ട്. 

Tags:    
News Summary - Not a criminal, says Uma Bharti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.