ഒരുമിക്കാൻ കഴിയാത്ത ദമ്പതികൾക്ക് വിവാഹമോചനം അനുവദിക്കാത്തത്​ ദുരന്തം- കോടതി

ചണ്ഡീഗഡ്​: ഒരുമിച്ച്​ ജീവിക്കാനുള്ള ഒരു സാധ്യതയും ബാക്കിയാവാത്ത വിധം തകർന്നുപോയ ബന്ധത്തിൽ വി​വാഹമോചനം അനുവദിക്കാതിരിക്കുന്നത്​ ശരിയല്ലെന്ന്​ പഞ്ചാബ്​, ഹരിയാന ഹൈകോടതി അഭിപ്രായപ്പെട്ടു. ദുരന്തപൂർണമായ രീതിയാണിതെന്നും കോടതി പറഞ്ഞു.

ഗുരുഗ്രാം കുടുംബ കോടതി വിവാഹ മോചന ഹരജി തള്ളിയതിനെതിരെ ഭർത്താവായ ആൾ നൽകിയ ഹരജി പരിഗണിച്ചാണ്​ കോടതിയുടെ നിരീക്ഷണം. 2003 മുതൽ ഭാര്യ ഇയാളോടൊപ്പമില്ല. പ്രശ്നം തീർക്കാനും സന്നദ്ധമല്ല. വിവാഹമോചനം നൽകിയാൽ നഷ്ടപരിഹാരം നൽകാൻ ഭർത്താവ്​ തയാറാണ്​. പക്ഷേ, ഇതും ഭാര്യ സ്വീകരിക്കുന്നില്ല. പാടെ തകർന്ന ദാമ്പത്യം കേവലം കോടതി ഇടപെടലിലൂടെ വിളക്കിച്ചേർക്കാനാകില്ലെന്ന സുപ്രീംകോടതി നിരീക്ഷണവും ഹൈകോടതി ബെഞ്ച്​ എടുത്തുപറഞ്ഞു. ദമ്പതികൾ തമ്മിലുള്ള തർക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ, ഇത് പരാജയപ്പെട്ടതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.

'എല്ലാ എല്ലാ അർഥത്തിലും തകർന്ന വിവാഹം ഒരു കോടതി വിധിയിലൂടെ പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല. മനുഷ്യവികാരങ്ങളും വിചാരങ്ങളും ഉൾപ്പെട്ടതാണ് വൈവാഹിക ഒജീവിതം. ദമ്പതികൾക്കിടയിൽ ഈ വികാര വിചാരങ്ങൾ വറ്റിപ്പോയാൽ കോടതി വിധിയിലൂടെ കൃത്രിമമായ പുനഃസമാഗമത്തിലൂടെ അവർ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത വിരളമാണ്. ഗുരുഗ്രാമിലെ കുടുംബ കോടതി വിവാഹമോചന ഹർജി തള്ളിയതിനെ തുടർന്നാണ് ഭർത്താവ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. കേസിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് അപ്പീൽ അനുവദിക്കുന്നു. 04.05.2015ൽ ജില്ലാ കുടുംബ കോടതി ജഡ്ജി പാസാക്കിയ വിധി റദ്ദാക്കുകയും കക്ഷികൾക്ക് വിവാഹമോചനത്തിന് അനുമതി നൽകുകയും ചെയ്യുന്നു'' -കോടതി വ്യക്തമാക്കി.

10 ലക്ഷം രൂപ ഭാര്യയുടെ പേരിൽ സ്ഥിരനിക്ഷേപം നടത്തണമെന്ന് അപ്പീൽക്കാരനോട് കോടതി നിർദേശിച്ചു. 

Tags:    
News Summary - Not Giving Divorce "Disastrous" In Irretrievably Broken Marriage: Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.