ന്യൂഡൽഹി: തിടുക്കപ്പെട്ട് രാഷ്ട്രീയ പ്രവേശനത്തിനില്ലെന്നും ആരോപണങ്ങളിൽനിന് നും അന്വേഷണങ്ങളിൽനിന്നും കുറ്റവിമുക്തനാകാനുള്ള കാത്തിരിപ്പിലാണെന്നും റോബർട്ട ് വാദ്ര. രാഷ്ട്രീയ പ്രവേശന സൂചന നൽകിയ ഞായറാഴ്ച വാദ്ര േഫസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
തെൻറ ജീവകാരുണ്യ പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞും ജനങ്ങളെ കൂടുതൽ സേവിക്കാൻ താൽപര്യമുണ്ടെന്നുമായിരുന്നു പോസ്റ്റ്. ഇതിനുപിറകെ ജന്മദേശമായ മുറാദാബാദിൽ വാദ്രയെ പൊതുരംഗത്തേക്ക് സ്വാഗതം ചെയ്ത് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഇതിനിടെയാണ് വാദ്രയുടെ പുതിയ നിലപാട്.
അതിനിടെ, സാമ്പത്തിക തട്ടിപ്പുകേസിൽ അന്വേഷണം നേരിടുന്ന റോബർട്ട് വാദ്ര കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചൊവ്വാഴ്ച എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകണം. ചോദ്യംചെയ്യുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യെപ്പട്ട് റോബർട്ട് വാദ്ര സമർപ്പിച്ച ഹരജി തിങ്കളാഴ്ച ഡൽഹി കോടതി തള്ളി.
വാദ്രയുടെ ഒഫിസിൽനിന്ന് കണ്ടെടുത്ത രേഖകൾ അഞ്ചുദിവസത്തിനകം നൽകാനും പ്രത്യേക സി.ബി.െഎ ജഡ്ജി അരവിന്ദ് കുമാർ നിർദേശിച്ചു. ഹരജിയിൽ വിശദ വാദം കേൾക്കാനായി മാർച്ച് രണ്ടിലേക്ക് മാറ്റി. പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പെെട്ടന്നുള്ള നീക്കമെന്ന് വാദ്രയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.