പനാജി: അടുത്ത പ്രധാനമന്ത്രിയാകാനുള്ള പോരാട്ടത്തലല്ല താനെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഗോവയിൽ ഇന്ത്യ ടുഡേ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് കെജ്രിവാളിന്റെ പരാമർശം. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പിയിൽ നിന്നും മത്സരിക്കുമെന്ന മമത ബാനർജിയുടെ പരാമർശത്തോടായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.
താൻ പ്രധാനമന്ത്രിയാകാനുള്ള പോരാട്ടത്തിൽ ഇല്ലെന്നും അതിൽ നിന്നെല്ലാം മാറി നിൽക്കാനാണ് താൽപര്യമെന്നും കെജ്രിവാൾ പറഞ്ഞു. എനിക്ക് ഒരു ലക്ഷ്യം മാത്രമാണ് ഉള്ളത്. ഈ രാജ്യത്തിന്റെ വികസനം. എന്നാൽ, അത് സാധ്യമാവില്ലെന്നായിരുന്നു ആദ്യം വിചാരിച്ചത്. പക്ഷേ ഡൽഹിയിൽ അധികാരത്തിലെത്തിയതിന് ശേഷം സ്കൂൾ, ആശുപത്രികൾ എന്നിവയെല്ലാം വികസിപ്പിക്കാൻ സാധിച്ചു. ജനങ്ങൾക്ക് സൗജന്യ നിരക്കിൽ വൈദ്യുതിയും വെള്ളവും നൽകി. രാഷ്ട്രീയക്കാർ നമ്മളെ വിഡ്ഢികളാക്കുകയാണെന്ന് ഇപ്പോൾ മനസിലായെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
രാഷ്ട്രീയത്തെ ഒരു കരിയറായി കണ്ടുകൊണ്ടല്ല അതിലേക്ക് ഇറങ്ങിയത്. എന്റെ കരിയർ ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്. രാഷ്ട്രീയപാർട്ടികൾ നല്ല രീതിയിൽ ജോലി ചെയ്ത ആം ആദ്മി പാർട്ടി രാഷ്ട്രീയത്തിൽ നിന്നും വിരമിക്കും. എന്നാൽ, കൂടുതൽ സംസ്ഥാനങ്ങൾ ഞങ്ങളെ വിളിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കെജ്രിവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.