ന്യൂഡൽഹി: രാജ്യമൊട്ടാകെ എട്ടാം തരം വരെ ഹിന്ദി നിർബന്ധിത പാഠ്യ വിഷയമാക്കുമെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ് ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കർ. പുതിയ വിദ്യാഭ്യാസ നയം അങ്ങനെ ഒരു ശിപാർശ മുന്നോട്ടുവെച്ചിട്ടില്ല െന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ നയം തീരുമാനിക്കുന്ന കമ്മിറ്റിയുടെ കരട് റിപ്പോർട്ടിൽ ഒരു ഭാഷയും നിർബന്ധമാക്കാൻ ആവശ്യപ്പെടുന്നില്ല. പല മാധ്യമങ്ങളിലും ഇതു സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വിദ്യാഭ്യാസ നയം തീരുമാനിക്കുന്ന കെ. കസ്തൂരിരംഗൻ കമ്മിറ്റിയുടെ കരട് റിപ്പോർട്ടിൽ എട്ടാം തരം വരെ ഹിന്ദി നിർബന്ധമാക്കാൻ ശിപാർശയുണ്ടെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. നിലവിൽ തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഗോവ, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലൊന്നും സ്കൂളുകളിൽ ഹിന്ദി പഠിപ്പിക്കണമെന്ന് നിർബന്ധമില്ല. ശിപാർശ അംഗീകരിച്ചാൽ ഇൗ സംസ്ഥാനങ്ങളിലും ഹിന്ദി പഠിപ്പിക്കേണ്ടത് നിർബന്ധമാകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിെൻറ പശ്ചാത്തലത്തിലാണ് മന്ത്രിയുെട വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.