ന്യൂഡൽഹി: ഡൽഹി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ വിജയം മോദി തരംഗത്തിെൻറ ഭാഗമായല്ല വോട്ടിങ് യന്ത്രത്തിെൻറ തരംഗമെന്ന് ആം ആദ് മി. വോട്ടിങ് യന്ത്രങ്ങളെ കുറിച്ച് വ്യാപകമായ പ്രചാരണങ്ങൾ സംഘടിപ്പിക്കുമെന്ന് എ.എ.പി നേതാവ് ഗോപാൽ റായ് പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ നിന്ന് എങ്ങനെ മോചിതരാവണമെന്നും രാജ്യം മുഴുവൻ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ദശാബ്ദമായി ഡൽഹിയുടെ തെരുവുകൾ വൃത്തിയാക്കാത്ത ബി.ജെ.പി ഡൽഹി കോർപറേഷനുകൾ ബ തൂത്തുവാരി. യന്ത്രം നിങ്ങൾക്കൊപ്പമുള്ളപ്പോൾ മനുഷ്യെൻറ ഇച്ഛക്ക് യാതൊരു വിലയുമില്ലെന്നായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ കുറിച്ചുള്ള കെജ്രിവാളിെൻറ ഉപദേശകെൻറ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.