മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിൻെറ മരണത്തിൽ നടി റിയ ചക്രവർത്തിയെയും പിതാവിനെയും ചോദ്യം ചെയ്യലിന് സി.ബി.ഐ വിളിപ്പിച്ചെന്ന വാർത്ത നിഷേധിച്ച് കുടുംബം. റിയയും കുടുംബാംഗങ്ങളും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സി.ബി.ഐ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടില്ലെന്ന് റിയയുടെ അഭിഭാഷകൻ അറിയിച്ചു. ആവശ്യപ്പെട്ടാൻ ഏജൻസിക്ക് മുന്നിൽ ഹാജരാകുമെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സുശാന്തിെൻറ സുഹൃത്ത് സിദ്ധർഥ് പിത്താനി, ജോലിക്കാരൻ നീരജ് എന്നിവെര സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. നീരജിനെ തുടർച്ചയായ മൂന്നുദിവസവും സി.ബി.ഐ ഡി.ആർ.ഡി.ഒ ഗസ്റ്റ്ഹൗസിലേക്ക് വിളിപ്പിച്ചിരുന്നു. അടുത്ത് തന്നെ റിയയെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
കൂടാതെ സുശാന്തിെന മരിച്ച നിലയിൽ കെണ്ടത്തിയ ബാന്ദ്രയിലെ ഫ്ലാറ്റിൽ രണ്ടു തവണ സി.ബി.ഐ സംഘെമത്തി പരിശോധന നടത്തി.
സുശാന്തിെൻറ അക്കൗണ്ടിൽ നിന്നും കോടികൾ റിയയും കുടുംബവും വകമാറ്റിയെന്ന പരാതിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഇവരെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.