അഹ്മദാബാദ്: പ്രതിച്ഛായ തകർക്കാൻ ബി.ജെ.പി ശ്രമിച്ചപ്പോഴൊന്നും അതിൽ മാറ്റം വരുത്താൻ പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെന്ന് കോൺഗ്രസ് നിയുക്ത പ്രസിഡന്‍റ് രാഹുൽ ഗാന്ധി. ഗുജറാത്തി വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.
തെരഞ്ഞെടുപ്പിൽ ബി.ജെ.പി പേടിക്കേണ്ടത് തന്നെയെല്ല, മറിച്ച് ഗുജറാത്തിലെ ജനങ്ങളുടെ ശബ്ദത്തെയാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
ബി.ജെ.പി തന്‍റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിച്ചപ്പോഴെല്ലാം താൻ സത്യം മാത്രമാണ് പറഞ്ഞു കൊണ്ടിരുന്നത്. ഇപ്പോഴും അത് തന്നെ പറയുന്നു. സത്യം എപ്പോഴാണെങ്കിലും പുറത്തുവരുമെന്നും രാഹുൽ പറഞ്ഞു.
ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഞാനും മോദിയും തമ്മിലല്ല, അത് ഗുജറാത്തിലെ ജനങ്ങളുമായാണ്. ഞാനാരുമല്ല. മൂന്ന് മാസമായി ഗുജറാത്തിന് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരായ പരാമർശങ്ങൾക്ക് മോദിയോട് വിരോധമൊന്നുമില്ല. അദ്ദേഹമാണ് തന്നെ സഹായിച്ചത്. സ്നേഹിക്കുക എന്നത് മാത്രമാണ് വിരോധമുള്ളവരോട് ചെയ്യാനാവുക. രാജ്യത്തിന്‍റെ ചരിത്രവും മതവും നോക്കുമ്പോൾ നമുക്ക് അക്കാര്യം മനസിലാകും. നെഹ്റു കുടുംബത്തെ കുറിച്ച് പറയുന്ന കാര്യത്തിൽ തനിക്ക് പ്രത്യേക വിരോധമോ ദേഷ്യമോയില്ലെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.