ബംഗളൂരു: 2016ൽ നോട്ടുനിരോധനം നടപ്പാക്കിയതിനുപിന്നാലെ രാജ്യത്ത് 50 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമുണ്ടായെന്ന് പഠനം. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധനം പ്രഖ ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് തൊഴിൽരംഗത്ത് കാറ്റുവീഴ്ച തുടങ്ങിയതെന്ന് ബ ംഗളൂരുവിലെ അസിം പ്രേംജി സർവകലാശാലയിലെ ‘സെൻറർ ഫോർ സസ്റ്റയിനബ്ൾ എംപ്ലോയ്മ െൻറ്’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
പുരുഷന്മാരുടെ തൊഴിൽനഷ്ടമാണ് പഠനവിഷയമാക്കിയത്. സ്ത്രീകൾക്കുണ്ടായ നഷ്ടം കൂടി പരിഗണിക്കുേമ്പാൾ തൊഴിൽതകർച്ച നിരക്ക് ഇനിയും കൂടും. തൊഴിൽനഷ്ടത്തിനു കാരണം നോട്ടുനിരോധനം ആണെങ്കിലും അല്ലെങ്കിലും നയപരമായ ഇടപെടൽ നടത്തിയാൽ മാത്രമേ ഇത് പരിഹരിക്കാനാവൂയെന്ന് റിപ്പോർട്ടിൽ പറയുന്നു. ജി.എസ്.ടിയും തൊഴിൽ മേഖലയെ ദോഷകരമായി ബാധിച്ചുവെന്നാണ് വിലയിരുത്തൽ.
ഉന്നത വിദ്യാഭ്യാസമുള്ളവരെ മാത്രമല്ല, താഴേത്തട്ടിലുള്ളവർക്കും തൊഴിലവസരം ഇല്ലാതായി. സാധാരണ തൊഴിലാളികളെയും ബാധിച്ചു. 2011നുശേഷംതന്നെ തൊഴിലില്ലായ്മ നിരക്ക് രൂക്ഷമായിവന്നിരുന്നു. 45 വർഷത്തിനിടെ രാജ്യംനേരിട്ട ഏറ്റവുംവലിയ തൊഴിലില്ലായ്മയാണ് 2017-18ൽ അനുഭവപ്പെട്ടതെന്ന സർക്കാർ റിപ്പോർട്ട് അടുത്തിടെ ചോർന്നത് വിവാദമായിരുന്നു.
നാഷനൽ സാമ്പ്ൾ സർവേ ഓഫിസിെൻറ 2017 ജൂലൈ-2018 ജൂൺ കാലത്തെ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരം ഉയർന്ന തൊഴിലില്ലായ്മയാണ് രാജ്യം അഭിമുഖീകരിക്കുന്നത്; 6.1 ശതമാനം. 1972-73നു ശേഷമുള്ള ഉയർന്ന നിരക്കാണിത്. ‘ബിസിനസ് സ്റ്റാൻഡേഡ്’ ഈ വിവരം പുറത്തുവിട്ടേതാടെ റിപ്പോർട്ട് സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.