ന്യൂഡൽഹി: നോട്ട് നിരോധനത്തിൻെറ മറവിൽ ബി.ജെ.പി വൻഅഴിമതി നടത്തിയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് വിട്ട് കോൺഗ് രസ്. അഞ്ച് കോടിയുടെ നിരോധിച്ച നോട്ടിന് പകരം മൂന്ന് കോടിയുടെ പുതിയ നോട്ടുകൾ ബി.ജെ.പി നേതാവ് മാറ്റി നൽകുന്നതിൻെറ രഹസ്യ വിഡിയോയാണ് കോൺഗ്രസ് വക്താവ് കബിൽ സിബൽ പുറത്ത് വിട്ടത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ സംരക്ഷിക്കുമെന്ന് രഹസ്യ ക്യാമറ ദൃശ്യങ്ങളിൽ പറയുന്നുണ്ട്. പണം മാറ്റാനുള്ള അവസാന ദിവസവും കഴിഞ്ഞാണ് ഇടപാട് നടന്നത്. അഹമ്മദാബാദിലെ ഒരു ഫാമിലായിരുന്നു ഇടപാടുകൾ.
ട്രൈ കളർ ന്യൂസ് നെറ്റ് വർക്ക് (TNN. Netwrk) എന്ന വെബ്സൈറ്റിൽ നിന്നാണ് ഈ ഒളി കാമറ വീഡീയോ കിട്ടിയത്. വീഡിയോയുടെ ആധികാരികത മാധ്യമങ്ങൾക്ക് പരിശോധിക്കാമെന്നും ഇക്കാര്യത്തിൽ അന്വേഷണം നടക്കട്ടെയെന്നും സിബൽ വ്യക്തമാക്കി.
500, 1000 രൂപ നോട്ടുകളുടെ നിരോധത്തിന് പിന്നിൽ മറ്റ് ചില ലക്ഷ്യങ്ങളായിരുന്നു. നോട്ടുനിരോധ സമയത്ത് 2000ത്തിൻറ നോട്ട് കെട്ടുകൾ ഗുജറാത്തിലെ ബി.ജെ.പി പ്രവർത്തകരുടെ രഹസ്യഫാമിലും ഹോട്ടലിലും സൂക്ഷിക്കുന്നതിൻറ രഹസ്യ ദൃശ്യങ്ങളും ഇതിലുണ്ട്. ഈ പണം ബി.ജെ.പി കേന്ദ്രങ്ങളിൽ എങ്ങനെ എത്തി എന്ന് കബിൽ സിബൽ ചോദിച്ചു. ഇങ്ങനെയെങ്കിൽ രാജ്യത്തിൻെറ മറ്റിടങ്ങളിൽ എത്ര മാത്രം വലിയ അഴിമതി നടന്നു കാണും. രാജ്യത്തിൻറ ഖജനാവ് കൊള്ളയടിക്കുകയായിരുന്നു. ഇത്രയും വലിയ മോഷണം ആർക്കും ചെയ്യാനാവില്ല- സിബൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.