ആർ.കെ നഗറിൽ വോട്ടിന്​ നോട്ട്​; കൂടുതൽ മന്ത്രിമാർ ​െഎ.ടി നിരീക്ഷണത്തിൽ

ചെന്നൈ: ആർ.കെ നഗറിലെ പണമൊഴുക്കുമായി ബന്ധപ്പെട്ട് അണ്ണാ ഡി.എം.കെ മന്ത്രിസഭയിലെ കൂടുതൽ മന്ത്രിമാർ ആദായ നികുതി വകുപ്പി​െൻറ നിരീക്ഷണത്തിൽ. ആരോപണ വിധേയരായ മുഖ്യമന്ത്രി ഉൾപ്പെടെ ആറുമന്ത്രിമാരെയും മുൻ രാജ്യസഭാംഗത്തെയും ചോദ്യം ചെയ്യുമെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ശശികല വിഭാഗം സ്ഥാനാർഥി ദിനകര​െൻറ വിജയത്തിനായി ആർ.കെ നഗറിൽ 89 കോടി രൂപ വിവിധ മന്ത്രിമാർവഴി വിതരണം ചെയ്തതി​െൻറ രേഖ ആരോഗ്യ മന്ത്രി ഡോ. വിജയഭാസ്കറുടെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം ആദായനികുതി വകുപ്പിന് ലഭിച്ചിരുന്നു. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി, മന്ത്രിമാരായ കെ.എ. സെേങ്കാട്ടയ്യൻ, ദിണ്ഡിഗൽ സി. ശ്രീനിവാസൻ, പി. തങ്കമണി, എസ്.പി. വേലുമണി, ഡി. ജയകുമാർ, മുൻ രാജ്യസഭാംഗം ആർ. വൈത്ത്യലിംഗം എന്നിവരുടെ പേരുകളിലാണ് പണം വകയിരുത്തിയിരിക്കുന്നത്. മന്ത്രിമാരുടെ പേരിനൊപ്പം ലക്ഷങ്ങൾ നൽകിയതി​െൻറ ചാർട്ടാണ് പിടിച്ചെടുത്തത്. ദിനകരന് വിജയസാധ്യത ഇല്ലാതിരിക്കെ വോട്ടർമാർക്ക് നിർബന്ധിച്ച് പണംനൽകാൻ പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു.

ആദായനികുതി വകുപ്പ് കൃത്രിമമായി സൃഷ്ടിച്ച ചാർട്ടാണ് പുറത്തുവിട്ടതെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനിടെ ദിനകര​െൻറ വിജയത്തിനായി ഏഴ് കോടിയോളം രൂപ വോട്ടർമാർക്ക് നൽകിയെന്ന ആരോപണം നേരിടുന്ന സമത്വമക്കൾ കക്ഷി അധ്യക്ഷനും നടനുമായ ശരത്കുമാറി​െൻറ വീട്ടിൽ വീണ്ടും പരിശോധന നടത്തി. ചൊവ്വാഴ്ച  ചെന്നൈ െകാട്ടിവാക്കത്തെ വീട് പരിശോധിച്ചതിനൊപ്പം ഭാര്യ രാധിക ശരത്കുമാറി​െൻറ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന തേനാംപേട്ടിലെ റഡാൻ മീഡിയ കമ്പനിയിലും ആദായ നികുതി ഉദ്യോഗസ്ഥരെത്തി. സിനിമ-സീരിയൽ നിർമാണ കമ്പനിയായ റഡാൻ വഴിയും പണം വിനിയോഗം നടന്നതായ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പരിശോധന. ആദായനികുതി വകുപ്പി​െൻറ അന്വേഷണങ്ങളോട് സഹകരിക്കാൻ ഡോ. എം.ജി.ആർ ആരോഗ്യ സർവകലാശാല വി.സി ഡോ. ഗീതാലക്ഷ്മിയോട് മദ്രാസ് ഹൈകോടതി നിർദേശിച്ചു. ചോദ്യം ചെയ്യൽ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിച്ചത്. 

Tags:    
News Summary - note for vote in RK nagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.