ന്യൂഡൽഹി: വൈവാഹിക ബലാത്സംഗം എന്നൊന്ന് ഇല്ലെന്ന് ആർ.എസ്.എസ് വനിതാ വിഭാഗം അധ്യക്ഷ സീത അന്നദാനം. ഭാരതീയ സംസ്കാരത്തിൽ വിവാഹം പരിശുദ്ധമായ ഉടമ്പടിയാണ്. സഹവർത്തിത്വമാണ് വൈവാഹിക ജീവിതത്തിലെ ആനന്ദം. ദാമ്പത്യത്തിൽ അത് കണ്ടെത്താൻ കഴിഞ്ഞാൽ ‘വൈവാഹിക ബലാത്സംഗമെന്ന’ ഒന്നുണ്ടാകില്ലെന്നും സീത അന്നദാനം പറഞ്ഞു. ആർ എസ് എസിെൻറ വനിതാ സമിതിയായ രാഷ്ട്രീയ സേവിക സമിതി അധ്യക്ഷയാണ് സീത അന്നദാനം. സമിതിയുടെ വാർഷിക ആഘോഷങ്ങളിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അവർ.
വിവാഹത്തിലൂടെ സ്ത്രീക്ക് സുരക്ഷിത്വമാണ് ഉണ്ടാകേണ്ടത്. മുത്തലാഖ് പോലുള്ള നിയമങ്ങൾ ഭീതിദമാണ്. രാജ്യത്തെ സ്ത്രീകൾക്കെല്ലാം നിയമത്തിെൻറ കീഴിൽ ഒരേ നീതി ലഭിക്കണം. മുസ്ലിം സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടവരാണ്. മുത്തലാഖ് വിഷയത്തിൽ മാറ്റത്തിനു വേണ്ടിയുള്ള സംവാദങ്ങളാണ് നടക്കേണ്ടതെന്നും സീത അന്നദാനം പറഞ്ഞു.
ഭാര്യയുമായുള്ള നിർബന്ധിത ലൈംഗിക ബന്ധം (മാരിറ്റൽ റേപ്)ക്രിമിനൽ കുറ്റക്കരമാക്കണമെന്ന് കേന്ദ്രവനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി നേരത്തേ അറിയിച്ചിരുന്നു. വിഷയം ഇപ്പോൾ ലോ കമ്മീഷെൻറ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.