നിരോധനത്തിൽ വിശദീകരണം ചോദിച്ച്​ ഐ.ആർ.എഫിന്​ നോട്ടീസ്​

ന്യൂ​ഡ​ൽ​ഹി: ഡോ. ​സാ​ക്കി​ർ നാ​യി​ക്കി‍െൻറ ഇ​സ്​​ലാ​മി​ക്​ റി​സ​ർ​ച്​ ഫൗ​ണ്ടേ​ഷ​നെ (ഐ.​ആ​ർ.​എ​ഫ്) നി​യ​മ​വി​രു​ദ്ധ സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ൽ, സം​ഘ​ട​ന​യു​ടെ നി​ല​പാ​ട്​ വി​ശ​ദീ​ക​രി​ക്കാ​ൻ നോ​ട്ടീ​സ്.

യു.​എ.​പി.​എ ആ​ക്​​ടി​ന്​ കീ​ഴി​ലു​ള്ള ട്രൈ​ബ്യൂ​ണ​ലാ​ണ്​ തി​ങ്ക​ളാ​ഴ്ച ഐ.​ആ​ർ.​എ​ഫി​നോ​ട്​ നി​ല​പാ​ട്​ വി​ശ​ദീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യു​ടെ വാ​ദ​ങ്ങ​ൾ കേ​ട്ട​ശേ​ഷ​മാ​ണ്, ഏ​കാം​ഗ ട്രൈ​ബ്യൂ​ണ​ലി‍െൻറ അ​ധ്യ​ക്ഷ​നാ​യ ഡ​ൽ​ഹി ഹൈ​കോ​ട​തി റി​ട്ട.​ ജ​ഡ്​​ജി ഡി.​എ​ൻ. പ​​ട്ടേ​ൽ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്.

രാ​ജ്യ​സു​ര​ക്ഷ​ക്ക്​ ഭീ​ഷ​ണി, സ​മാ​ധാ​ന​ത്തി​നും സ​മു​ദാ​യ മൈ​ത്രി​ക്കും എ​തി​ര്, രാ​ജ്യ​ത്തി‍െൻറ മ​തേ​ത​ര സ്വ​ഭാ​വ​ത്തെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​ർ 15ന്​ ​ഐ.​ആ​ർ.​എ​ഫി​നെ നി​യ​മ​വി​രു​ദ്ധ സം​ഘ​ട​ന​യാ​യി വീ​ണ്ടും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 2016ലാ​യി​രു​ന്നു സം​ഘ​ട​ന​യെ ആ​ദ്യ​മാ​യി നി​രോ​ധി​ച്ച​ത്. 

Tags:    
News Summary - Notice to IRF seeking clarification on the ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.