ഇന്ത്യയിൽ കോവിഡ് കവർന്നത് 109 മാധ്യമപ്രവർത്തകരുടെ ജീവൻ; ലോകത്താകെ 1188

ജനീവ: ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത് 109 മാധ്യമപ്രവർത്തകർ. സ്വിറ്റ്സർലൻഡ് ആസ്ഥാനമായി മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾക്കും സുരക്ഷക്കുമായി പ്രവർത്തിക്കുന്ന പ്രസ് എംബ്ലം കാമ്പയിൻ (പി.ഇ.സി) എന്ന സംഘടനയാണ് കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യൻ മാധ്യമപ്രവർത്തകർക്ക് കോവിഡ് കനത്ത ഭീഷണി സൃഷ്ടിക്കുന്നതായി പി.ഇ.സി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ മാത്രം രാജ്യത്ത് 45 മാധ്യമപ്രവർത്തകരാണ് മരിച്ചത്.

ലോകത്താകെ 1188 മാധ്യമപ്രവർത്തകരാണ് കോവിഡിന് ഇരയായത്. ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ മരിച്ചത് ബ്രസീലിലാണ് -181. പെറുവിൽ 140 പേർ മരിച്ചു. ഇതിന് പിന്നാലെ മൂന്നാമതാണ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം. മെക്സികോയിൽ 106 മാധ്യമപ്രവർത്തകർ മരിച്ചു. 



(Source: https://www.pressemblem.ch/)

മാധ്യമപ്രവർത്തകരുടെ സുരക്ഷക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് പി.ഇ.സി ജനറൽ സെക്രട്ടറി ബ്ലെയിസ് ലെംപൻ ആവശ്യപ്പെട്ടു. കോവിഡ് മുൻനിര പോരാളികൾക്കൊപ്പം മാധ്യമപ്രവർത്തകർക്കും വാക്സിനേഷനിൽ മുൻഗണന നൽകണം. മരണമടഞ്ഞവരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാമാരിയുടെ ആരംഭം മുതൽ ജീവൻ നഷ്ടമായ മാധ്യമപ്രവർത്തകരുടെ വിവരങ്ങൾ പി.ഇ.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കകോലി ബട്ടാചാര്യ, ആയുഷ്മാൻ ദത്ത, അംജദ് ബാദ്ഷാ, തൻമോയ് ചക്രബർത്തി, വിവേക് ബെന്ദ്രെ, ശൈലേഷ് റാവൽ, ആശിഷ് യെച്ചൂരി തുടങ്ങിയവരാണ് കഴിഞ്ഞയാഴ്ച മരിച്ച പ്രമുഖ മാധ്യമപ്രവർത്തകർ. 

Tags:    
News Summary - Now it's alarming for Indian journalists, loses 107 scribes to Covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.