ന്യൂഡൽഹി: ഭാര്യയെ ഉപേക്ഷിച്ച് മുങ്ങുകയും കോടതിയിൽ ഹാജരാകാതിരിക്കുകയും ചെയ്യുന്ന പ്രവാസി ഭർത്താക്കന്മാരുടെ ഇന്ത്യയിലെ സ്വത്ത് കണ്ടുകെട്ടുംവിധം നിയമഭേദഗതി കൊണ്ടുവരാൻ കേന്ദ്രം ആലോചിക്കുന്നു.
കോടതിയിൽനിന്ന് മൂന്നിൽ കൂടുതൽ തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരിക്കുന്ന ഭർത്താക്കന്മാരെ പിടികിട്ടാപുള്ളികളായി കണക്കാക്കി തുടർനടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതായും വനിത, ശിശു വികസന മന്ത്രി മേനക ഗാന്ധി പറഞ്ഞു. ഇത്തരക്കാരുടെ ഇന്ത്യയിലെ സ്വത്ത് പിടിച്ചെടുക്കാൻ ബന്ധപ്പെട്ട ഏജൻസികളെ ചുമതലപ്പെടുത്തും. ഭർത്താക്കന്മാർക്കുള്ള സമൻസ് വിദേശകാര്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ നൽകും.
ഇങ്ങനെ ചെയ്യുന്നതുവഴി അവർക്ക് സമൻസ് കൈമാറിയതായി കണക്കാക്കുന്നവിധം ക്രിമിനൽ നടപടിച്ചട്ടത്തിൽ ഭേദഗതി കൊണ്ടുവരും. ഇൗ മാറ്റത്തിന് അനുമതി തേടി വിദേശകാര്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് എഴുതിയിട്ടുണ്ട്. ഇപ്പോൾ, ഭർത്താവ് ഉപേക്ഷിച്ചുപോയാൽ ഭാര്യ പൊലീസിൽ പരാതിപ്പെടണം. എംബസിക്ക് എഴുതണം. എംബസിയാണ് സമൻസ് നൽകാൻ ശ്രമിക്കുക. 2015 ജനുവരിക്കും 2017 നവംബറിനുമിടയിൽ ഭർത്താവ് ഉപേക്ഷിച്ചുപോെയന്ന 3328 സേന്ദശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിൽ ലഭിച്ചതായി വനിത, ശിശുക്ഷേമ മന്ത്രാലയ സെക്രട്ടറി രാകേഷ് ശ്രീവാസ്തവ പറഞ്ഞു. പ്രവാസി വിവാഹ തർക്കവുമായി ബന്ധപ്പെട്ട് ജനുവരിയിൽ 10 പേരുടെ പാസ്പോർട്ട് റദ്ദാക്കാൻ നീക്കം നടന്നിരുന്നു. പ്രവാസികളുമായുള്ള വിവാഹത്തിെൻറ രജിസ്ട്രേഷൻ നിർബന്ധമാക്കാൻ വനിത, ശിശു വികസന മന്ത്രാലയം നിയമ മന്ത്രാലയത്തോട് ശിപാർശ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.