ലഖ്നോ: ആശുപത്രിയിൽ ഏകാന്ത നിരീക്ഷണത്തിൽ കഴിയുന്ന ആറു തബ്ലീഗ് പ്രവർത്തകർ ആരോഗ്യ പ്രവർത്തകരോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യു.പി സർക്കാർ ദേശിയ സുരക്ഷ നിയമ പ്രകാരം കേസെടുത്തു. എം.എം.ജി. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവർ മനുഷ്യ സമൂഹത്തിെൻറ ശത്രുക്കളാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
വനിതാ ആരോഗ്യ പ്രവർത്തകരോട് നീചമായാണ് നിരീക്ഷണത്തിൽ കഴിയുന്നവർ പെരുമാറിയതെന്നും അവരെ ദേശീയ സുരക്ഷാ നിയമം ചുമത്തി കൈകാര്യം ചെയ്യുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇൗ തബ്ലീഗ് പ്രവർത്തകരുടെ സുരക്ഷക്കും പരിചരണത്തിനുമായി വനിതാ നഴ്സുകളെയോ വനിതാ പൊലീസിനെയോ ഇനി നിയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എം.എം.ജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറ് തബ്ലീഗ് പ്രവർത്തകർ അടിവസ്ത്രങ്ങൾ ധരിക്കാതെ വാർഡിൽ നടന്നുവെന്നും നഴ്സുമാരോട് അശ്ലീല ചിഹ്നങ്ങൾ കാണിച്ചുവെന്നും ആരോപിച്ച് വ്യാഴാഴ്ച എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ആരോഗ്യ പ്രവർത്തകരോട് മോശമായി പെരുമാറുന്നവർക്ക് കണിശമായ നടപടി നേരിേടണ്ടി വരുമെന്ന് ഗാസിയാബാദ് എം.പി ജനറൽ വി.കെ സിങ് പറഞ്ഞു.
തബ്ലീഗ് ആസ്ഥാനമായ മർകസിൽ നിന്ന് കോവിഡ് സംശയിച്ച നിരവധി പേരെ വ്യത്യസ്ത ആശുപത്രികളിലും മറ്റുമായി നിരീക്ഷണത്തിൽ വെച്ചിട്ടുണ്ട്.
ഇന്ദോറിൽ ഡോക്ടർമാർ ആക്രമിക്കപ്പെട്ട സംഭവം അസാധാരണമാണെന്നും നിയമപരമായി സാധ്യമായ നടപടികൾ ഇതിനെതിരെ ഉണ്ടാകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.