ഡോ. ​കഫീൽഖാനെ ഉടൻ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈകോടതി

ന്യൂ​ഡ​ല്‍ഹി: പൗ​ര​ത്വ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ യോ​ഗി സ​ര്‍ക്കാ​ര്‍ അ​റ​സ്​​റ്റ്​ ചെ​യ്ത സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​നും ശി​ശു​രോ​ഗ വി​ദ​ഗ്ധ​നു​മാ​യ ഡോ. ​ക​ഫീ​ല്‍ ഖാനെ ഉടൻ മോചിപ്പിക്കാൻ ഹൈ​കോ​ട​തി ഉത്തരവ്. മോ​ച​നം ആവശ്യപ്പെട്ട്​ മാ​താ​വ് നു​സ്​​ഹ​ത്ത്​ പ​ർ​വീ​ൻ സ​മ​ർ​പ്പി​ച്ച ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര​ജി​യിലാണ് അ​ല​ഹ​ബാ​ദ്​ ഹൈ​കോ​ട​തിയുടെ ഉത്തരവുണ്ടായത്.

കഫീൽഖാന് മേൽ ചുമത്തിയ ദേശ സുരക്ഷാ നിയമ പ്രകാരമുള്ള (എൻ.എസ്.എ) കുറ്റവും കോടതി തള്ളി. ഉടൻ മോചിപ്പിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാറിനോട് കോടതി നിർദേശിച്ചു. ഹ​ര​ജി 15 ദി​വ​സ​ത്തി​ന​കം തീ​ർ​പ്പാ​ക്കാ​ൻ അ​ല​ഹ​ബാ​ദ്​ ഹൈ​കോ​ട​തി​യോ​ട്​ സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​യിരുന്നു​ അ​ന്തി​മ​വാ​ദം നടന്നത്.

ഒടുവിൽ വാദം കേൾക്കുമ്പോൾ തന്നെ തന്നെ യോഗി സർക്കാറിനെ കടുത്ത ഭാഷയിൽ കോടതി വിമർശിച്ചിരുന്നു.ഉടൻ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് കോടതി ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. ജനാധിപത്യ വിരുദ്ധമായ നടപടിയാണ് യു.പി സർക്കാരിൽ നിന്നും കഫീൽഖാനെതിരെയുണ്ടായതെന്ന് കോടതി വിലയിരുത്തിയിരുന്നു. അദ്ദേഹത്തിനെതിരെ ദേശ സുരക്ഷാ നിയമം ചുമത്തിയത് എന്തിനെന്ന് ചോദ്യത്തിന് യു.പി സർക്കാറിന് കൃത്യമായ മറുപടി ഇല്ലാത്തതും കോടതി നിരീക്ഷിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂർ, ജസ്റ്റിസ് സൗമിത്ര ദയാൽ സിങ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.

ക​ഫീ​ൽ ഖാന്‍റെ ജാ​മ്യ ഹ​ര​ജി അ​ല​ഹ​ബാ​ദ്​ ഹൈ​കോ​ട​തി അ​ന​ന്ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ​യാ​ണ്​ മാ​താ​വ്​ നു​സ്​​ഹ​ത്ത്​ പ​ർ​വീ​ൻ ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര​ജി നൽകി‍യ​ത്. കേ​സ്​ കേ​ള്‍ക്കു​ന്ന​ത് പ​ത്തു ദി​വ​സ​ത്തേ​ക്ക് വീ​ണ്ടും നീ​ട്ടി​വെ​ക്കാ​ന്‍ ഉ​ത്ത​ര്‍പ്ര​ദേ​ശ് സ​ര്‍ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി ബെ​ഞ്ച് ക​ഴി​ഞ്ഞ വാ​ദം കേ​ൾ​ക്ക​ലി​ൽ 14 ദി​വ​സം കൂ​ടി നീ​ട്ടി ന​ല്‍കുകയായിരുന്നു.

ജനുവരി 29നാണ്​ കഫീൽ ഖാനെ അറസ്​റ്റ്​ ചെയ്​തത്​. അലിഗർ മുസ്​ലിം യൂനിവേഴ്​സിറ്റിയിൽ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിൽ പ്രകോപനപരമായി സംസാരിച്ചു എന്നതാണ്​ അദ്ദേഹത്തിനുമേൽ ചുമത്തിയിരിക്കുന്ന കുറ്റം. ആഗസ്​റ്റ്​ നാലിന്​ യു.പി ആഭ്യന്തര വകുപ്പ്​ ഇറക്കിയ ഉത്തരവിലാണ്​ എൻ.എസ്​.എ ചുമത്താൻ തീരുമാനിച്ചത്​.

അലിഗർ ജില്ല മജിസ്​ട്രേറ്റി​ന്‍റെയും യു.പിയിലെ പ്രത്യേക ഉപദേശക സമിതിയുടേയും നിർദേശ പ്രകാരമായിരുന്നു നടപടി. തുടർന്ന്​ മെയ്​ ആറിന്​ തടവ്​ മൂന്നുമാസം കൂടി നീട്ടി. യു.പി ഗവർണർ ആനന്ദി ബെൻ പ​ട്ടേലാണ്​ തന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച്​ തടവ്​ നീട്ടിയത്​.

ഗോരഖ്​പൂരിലെ ബാബാ രാഘവ് ദാസ് (ബി.ആർ.ഡി) മെഡിക്കൽ കോളജിൽ 2017 ൽ ഓക്സിജൻ സിലിണ്ടറുകളുടെ അഭാവം മൂലം നിരവധി കുട്ടികൾ മരിച്ചിരുന്നു. അന്ന്​ സ്വന്തം ചിലവിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ച്​ കുട്ടികളുടെ ജീവൻ രക്ഷിച്ചത്​ കഫീൽഖാനാണ്​. ഈ സംഭവത്തിന്​ ശേഷമാണ്​ സർക്കാറിന്‍റെ പ്രതിഛായ മോശമാക്കാൻ ശ്രമി​ച്ചെന്ന്​ ആരോപിച്ച്​ കഫീൽഖാനെതിരെ യോഗി ആദിത്യ നാഥ്​ സർക്കാര പ്രതികാര നടപടികൾ ആരംഭച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.