ന്യൂഡൽഹി: ലൈംഗികാരോപണത്തെ തുടർന്ന് കോൺഗ്രസിന്റെ യുവ സംഘടനയായ എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്റ്് സ്ഥാനത്ത് നിന്ന് ഫൈറോസ് ഖാൻ പുറത്ത്. രാജി തീരുമാനം രാഹുൽ ഗാന്ധി അംഗീകരിച്ചതായാണ് റിപ്പോർട്ട്്.
ജമ്മു കശ്മീരിൽ നിന്നുള്ള ഫൈറോസ് ഖാൻ തിങ്കളാഴ്ച തന്നെ രാജിക്കത്ത് കൈമാറിയിരുന്നു. ഫൈറോസിനെതിരെ ലൈംഗിക പരാതിയുമായി യുവതി രംഗത്തെത്തിയതോടെ സംഭവം അന്വേഷിക്കാൻ മൂന്നംഗ കമ്മറ്റിയെ കോൺഗ്രസ് നേതൃത്വം നിയോഗിച്ചിരുന്നു. ഇത് കൂടാതെ ചത്തീസ്ഗഡിൽ നിന്നുള്ള വനിതാ നേതാവും ഫൈറോസിനെതിെര പരാതി നൽകിയിരുന്നു. ഫൈറോസിൽ നിന്ന് വധഭീഷണിയുണ്ടെന്നായിരുന്നു യുവതിയുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.