ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4675 ആയി. ഇതുവെര വിവിധ സംസ്ഥാനങ്ങളിലായി 142 പേരാണ് മരിച്ചത്. മഹാ രാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത്.
ആരോഗ്യ വകുപ്പിെ ൻറ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 704 പേർക്ക് രോഗം സ്ഥിരീകരിച്ചതായി തിങ്കളാഴ്ച വൈകീട്ട് അറിയിച്ചിരുന്നു. കൂടാതെ കഴിഞ്ഞദിവസം 24 മരണവും റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിൽ ആരോഗ്യ വകുപ്പ് ആശങ്ക രേഖപ്പെടുത്തി. തിങ്കളാഴ്ച 318 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
ഐ.സി.എം.ആറിെൻറ കണക്കുപ്രകാരം തിങ്കളാഴ്ച രാത്രി ഒമ്പതുമണി വരെ 1,01,068 സാമ്പിളുകൾ പരിശോധിച്ചു. മഹാരാഷ്ട്രയിലാണ് കൂടുതൽ പേർ രോഗം ബാധിച്ച് മരിച്ചത്. കൂടാതെ ആന്ധ്ര പ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ഗുജറാത്ത്, ഉത്തർ പ്രേദശ് എന്നിവിടങ്ങളിലും കഴിഞ്ഞദിവസം മരണം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.